Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം ഐ.സി.സിയിൽ; രാവിലെ 6.45ന് ദേശീയ പതാക ഉയർത്തും
ദോഹ: ഭാരതത്തിന്റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് പ്രവാസി സമൂഹത്തിനായി ദോഹയിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 6.45ന് ഇന്ത്യൻ കൾച്ചറൽ സെന്റർ അങ്കണത്തിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ കലാ- സാസ്കാരിക പരിപാടികൾ അരങ്ങേറും. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കാളികളാകാൻ എല്ലാ പ്രവാസി ഇന്ത്യക്കാരെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളുടെ നേതൃത്വത്തിലും ശനിയാഴ്ച രാവിലെ പതാക ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.