ദോഹ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കും വ്യവസായികൾക്കും ജാഗ്രതാ നിർദേശവുമായി ഖത്തർ വാണിജ്യ -വ്യവസായ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലുകൾ ഉപയോഗിക്കുന്നതിന് മുമ്പായി വെബ് ലിങ്കുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വിശ്വാസയോഗ്യമല്ലാത്ത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ, വ്യാജ ഓൺലൈൻ പരസ്യങ്ങൾ എന്നിവയിൽ ക്ലിക്ക് ചെയ്യരുത്. സെർച്ച് എൻജിനുകളിൽ ലഭ്യമാകുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾക്ക് സമാനമായ വ്യാജ വെബ്സൈറ്റുകൾ സൃഷ്ടിച്ച് വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാൻ സൈബർ കുറ്റവാളികൾ ശ്രമിക്കാറുണ്ടെന്നും മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ സന്ദേശത്തിൽ സൂചിപ്പിക്കുന്നു. സുരക്ഷിതമായ ഇടപാടുകൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ലിങ്കുകൾ ഉറപ്പുവരുത്തുക. മന്ത്രാലയ പോർട്ടൽ: www.moci.gov.qa. ഏകജാലക പ്ലാറ്റ്ഫോം: investor.sw.gov.qa.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.