ദോഹ: സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ (ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ് സ്റ്റേഡിയം) ഇന്നലെ ആരവങ്ങള്‍ക്കും ആവേശത്തിനും സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍ നിന്നുള്ള ബംഗലൂരു എഫ്.സി ടീം ഇന്ന് ഏഷ്യന്‍ കപ്പിനുവേണ്ടിയുള്ള എ.എഫ്.സി മല്‍സര ഫൈനലില്‍ ഇറാഖ് ക്ളബിനോട് ഏറ്റുമുട്ടാന്‍ കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ എങ്ങും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനില്‍ ഉയര്‍ന്നു. അര നൂറ്റാണ്ടോളമായി ഇന്ത്യയില്‍ നിന്നുള്ള ടീം ഏഷ്യന്‍ കപ്പ് നേടിയിട്ട്. ആ കാത്തിരിപ്പ് ഇതാ യാഥാഥ്യമാകാന്‍ പോകുന്ന പ്രതീതിയായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക്. ഇറാഖ് ക്ളബിന്‍െറ ആരാധകരും തങ്ങളുടെ ടീമിന്‍െറ വിജയം പ്രതീക്ഷിച്ച് കളിക്കളത്തിലേക്ക് ഉറ്റുനോക്കിയിരിക്കുന്നുണ്ടായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ ഗോള്‍ പിറക്കാതിരുന്നിട്ടും ഗാലറികളിലുള്ളവരുടെ ആവേശം കെട്ടില്ല. കളിയുടെ രണ്ടാം പകുതിയില്‍ ഇറാഖ് ക്ളബ് ഗോള്‍ അടിച്ചത് അവിശ്വാസനീയതയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.