ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍  പൊതുസമൂഹത്തെ സജ്ജരാക്കണം- ഡോ. ഹാനി അല്‍ ബന്ന

ദോഹ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പൊതുസമൂഹത്തെ കര്‍മോത്സുകരാക്കുകയും കാര്യക്ഷമത പരിപോഷിപ്പിക്കുകയും വേണമെന്ന്, മനുഷ്യനന്മക്കായി പ്രവര്‍ത്തിച്ചുവരുന്ന പ്രശസ്ത ദുരിതാശ്വാസ പ്രവര്‍ത്തകന്‍ ഡോ. ഹാനി അല്‍ ബന്ന പറഞ്ഞു. ‘മുസ്ലിം ലോകത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍: പഠനങ്ങളും, ഭാവിയിലേക്കുള്ള നിര്‍ദേശങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ്, സെന്‍റര്‍ ഫോര്‍ കോണ്‍ഫ്ളിക്റ്റ് ആന്‍റ് ഹ്യുമാനിറ്റേറിയന്‍ സ്റ്റീഡ് (സി.എച്ച്.എസ്) സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പ്രഭാഷണം. 
അറബ്ലോകത്ത് വര്‍ധിച്ച തോതിലുള്ള വിഭങ്ങളുണ്ടെങ്കിലും, മേഖലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഇവ കാര്യക്ഷമമായി വിനിയോഗിക്കേണ്ടതിനെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങള്‍ നടത്തിയിട്ടില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഇതിന് മാറ്റമുണ്ടാകണമെന്നും, അനുയോജ്യമായ രീതിയില്‍ സഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ പുരോഗതി വേണമെന്നും അദ്ദേഹം പറഞ്ഞു. 
ദുരിതാശ്വാസരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിലും തീര്‍പ്പുണ്ടാക്കുന്നവരുമായും  സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നവരുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിലുമാണ് പ്രവര്‍ത്തന വിജയമെന്നും  മുപ്പതുവര്‍ഷത്തോളം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറഞ്ഞു. 
ഇസ്ലാമിക് റിലീഫ് സ്ഥാപകനും, ഹ്യുമാനിറ്റേറിയന്‍ ഫോറത്തിന്‍െറ സ്ഥാപകനും പ്രസിഡന്‍റുമാണ് അല്‍ ബന്ന. മുസ്ലിം ചാരിറ്റീസ് ഫോറം, സക്കാത്ത് ഫണ്ട് എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതും അല്‍ ബന്നയാണ്. 
സാമ്പത്തിക സഹായം നല്‍കുന്നതിന്‍െറ മുമ്പായി മുന്‍ഗണനാ ക്രമം നിശ്ചയിക്കേണ്ടത് ആവശ്യമാണ്. കഷ്ടപ്പെടുന്നവരുടെ സാമൂഹികസ്ഥിതിയോ പശ്ചാത്തലമോ അല്ല പരിഗണിക്കേണ്ടതെന്നും യഥാര്‍ഥ സഹായം ആവശ്യമായവര്‍ക്ക് അവ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - social human rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.