സ്​​ഹൈ​ൽ 2018 ഇ​ന്ന് സ​മാ​പി​ക്കും

ദോ​ഹ: ക​താ​റ​യി​ലെ രാ​ജ്യാ​ന്ത​ര ഫാ​ൽ​ക്ക​ൺ–​വേ​ട്ട പ്ര​ദ​ർ​ശ​നം സ്​​ഹൈ​ൽ 2018ന് ​ഇ​ന്ന് തി​ര​ശ്ശീ​ല വീ​ഴും.
ക​താ​റ​യി​ലെ വി​സ്ഡം സ്​​ക്വ​യ​റി​ൽ തു​ട​രു​ന്ന പ്ര​ദ​ർ​ശ​ന​ത്തിെ​ൻ​റ നാ​ലം ദി​വ​സ​മാ​യ ഇ​ന്ന​ലെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ വ​ൻ​ജ​ന​ക്കൂ​ട്ട​മാ​ണ് എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച പ്ര​തി​ക​ര​ണ​വും വി​ൽ​പ​ന​യി​ൽ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വ​ർ​ധ​ന​വും മേ​ള​യു​ടെ വി​ജ​യ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പ്ര​ദ​ർ​ശ​നം കാ​ണു​ന്ന​തി​നും ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നു​മാ​യി ഖ​ത്ത​റി​ന് പു​റ​ത്ത് നി​ന്നും ആ​ളു​ക​ളെ​ത്തു​ന്നു​. ചി​ല പ​വ​ലി​നു​ക​ളി​ൽ വ​ൻ തു​ക​ക്കാ​ണ് സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ന്നി​രി​ക്കു​ന്ന​ത്.
രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ത​ന്നെ വേ​ട്ട–​ഫാ​ൽ​ക്ക​ൺ മേ​ഖ​ല​യി​ലെ അ​ന്താ​രാ​ഷ്ട്ര ഹ​ബ്ബാ​യി സ്​​ഹൈ​ൽ മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​വും സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​വും ഇ​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. വേ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും സ്​​റ്റോ​ക്ക് തീ​ർ​ന്ന​താ​യും ഇ​ത്ത​വ​ണ നി​ര​വ​ധി ഷി​പ്മെ​ൻ​റു​ക​ളാ​ണ് എ​ത്തി​യി​രു​ന്ന​തെ​ന്നും അ​തെ​ല്ലാം വി​റ്റു​പോ​യെ​ന്നും ചി​ല പ്ര​ദ​ർ​ശ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, തു​ക​ൽ നി​ർ​മി​ത ക​യ്യു​റ​ക​ൾ, വേ​ട്ട യൂ​നി​ഫോം, സ​ഫാ​രി ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി വേ​ട്ട​യും ഫാ​ൽ​ക്ക​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വ​സ്​​തു​ക്ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ദി​വ​സേ​ന ന​ട​ക്കു​ന്ന ലേ​ലം കാ​ണു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന​തി​നും നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഖ​ത്ത​രി​ക​ൾ​ക്ക് പു​റ​മേ, രാ​ജ്യ​ത്തെ മ​റ്റു ക​മ്മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. 20 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 150ലേ​റെ പ്ര​ദ​ർ​ശ​ക​രാ​ണ് മേ​ള​യി​ലു​ള്ള​ത്.
ഫാൽക്കൺ ലേലത്തില്‍ പോയത്​ 1.10 ലക്ഷം റിയാലിന്
ദോഹ: കതാറയില്‍ തുടരുന്ന സ്​ഹൈല്‍ രാജ്യാന്തര വേട്ട ഫാല്‍ക്കണ്‍ പ്രദര്‍ശനത്തില്‍ ഒരു ഫാല്‍ക്കണ്‍ 1.10 ലക്ഷം റിയാലിന് ലേലത്തില്‍ പോയി. ശൈഖ് ജാസിം ബിന്‍ ഫഹദ് ആൽഥാനിയാണ് ഉയര്‍ന്ന തുക ലേലത്തില്‍ വിളിച്ച് ഫാല്‍ക്കണിനെ സ്വന്തമാക്കിയതെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ലേലം പ്രത്യേക ശ്രദ്ധ നേടുന്നു. പ്രഥമ ലേലത്തുക നിശ്ചയിക്കുന്നത് സംഘാടക സമിതിയാണ്. ലേലത്തില്‍ പങ്കെടുക്കുന്നവരെല്ലാം നിശ്ചിത തുക കെട്ടിവെക്കണം. തുടര്‍ന്ന് ഓരോരുത്തരും തങ്ങളുടെ ലേലത്തുക എഴുതി ബോക്‌സില്‍ നിക്ഷേപിക്കണം. ഏറ്റവും വലിയ തുക കുറിക്കുന്നവരാണ് ലേലത്തില്‍ വിജയിക്കുന്നത്.

Tags:    
News Summary - s'hail 2018 ends today-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.