അഹമ്മദ് പാതിരിപ്പറ്റക്ക് കുന്നുമ്മൽ പഞ്ചായത്ത് വികസന
സദസ്സിൽ നൽകിയ ആദരവ്
ദോഹ: ദോഹയിൽ പതിറ്റാണ്ടുകളായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ അഹമ്മദ് പാതിരിപ്പറ്റയെ കുന്നുമ്മൽ പഞ്ചായത്ത് വികസന സദസ്സിൽ ആദരിച്ചു.
കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി. വിജിലേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കെ.കെ. രമേഷ്, സി.പി. സജിത, വി. രാജൻ, എം.പി. കുഞ്ഞിരാമൻ, വി. പ്രഭാകരൻ, വി.പി. വാസു എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും പഞ്ചായത്ത് മുൻ പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.