ദോഹ: ഷിവോമിയുടെ പുതിയ റെഡ്മി നോട്ട് 8 പ്രോ, നോട്ട് 8 എന്നീ പുതിയ മോഡൽ സ്മാർട്ട് മൊബൈൽ ഫോണുകൾ ഖത്തറിൽ വിപണിയിലിറക്കി. ഏതൊരാൾക്കും താങ്ങാവുന്ന വിലയിലുള്ള നൂ തന സൗകര്യങ്ങൾ ഉള്ള മൊബൈൽ ഫോണുകളാണിവ. കൈയിൽ കൊണ്ടുനടക്കാവുന്ന എം.ഐയുടെ പുതിയ വാക്വം ക്ലീനറും വിപണിയിലിറക്കി. 64 എം.പി കാമറയാണ് റെഡ്മി നോട്ട് 8 പ്രോയുടെ വലിയ പ്ര ത്യേകത. ഷിവോമി ആദ്യമായാണ് ഇത്തരം കാമറയുള്ള ഫോൺ പുറത്തിറക്കുന്നത്.
ഖത്തറിലെ ഷിവോമിയുടെ അംഗീകൃതവിതരണക്കാരായ ഇൻറർടെക് ഗ്രൂപ്പാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കിയത്.
ചടങ്ങിൽ ഇൻറർടെക് ഗ്രൂപ് സി.എഫ്.ഒ ജോർജ് തോമസ്, ഷിവോമി കൺട്രി മാനേജർ റിച്ചാർഡ് ഴാങ്, ഇൻറർടെക് ഡിവിഷനൽ മാനേജർ എൻ.കെ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
മിനറൽ ഗ്രേ, പേൾ വൈറ്റ്, ഫോറസ്റ്റ് ഗ്രീൻ എന്നീ വർണങ്ങളിൽ ലഭ്യമായ റെഡ്മി നോട്ട് 8 മോഡലിന് (6GB +64GB) 899 റിയാൽ ആണ് വില. 6GB+128GBക്ക് 949 റിയാൽ ആണ് വില. 4GB + 64GB, 4GB + 128GB എന്നിങ്ങനെ റെഡ്മി നോട്ട് 8 മോഡൽ ലഭ്യമാണ്. 699 റിയാൽ മുതലാണ് വില. സ്പേസ് ബ്ലാക്ക്, നെപ്റ്റ്യൂൺ ബ്ലൂ, മൂൺലൈറ്റ് വൈറ്റ് എന്നീ വർണങ്ങളിൽ ലഭ്യമാണ്. 48 എം.പി അൾട്ര ഹൈ െറസലൂഷൻ ക്വാഡ് കാമറയും പ്രീമിയം ഡിസൈനുമാണ് പ്രത്യേകത.
അൽനാസർ സ്ട്രീറ്റിലെ എം.െഎ. സ്റ്റോർ, തവാർ മാളിലെ എം.ഐ സോൺ, മിർകബ് മാളിലെ എം.ഐ സോൺ, രാജ്യത്തെ മറ്റ് മൊബൈൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽനിന്ന് പുതിയ മോഡലുകൾ വാങ്ങാം. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് അവരുടെ സമ്മാനങ്ങളും കൈപ്പറ്റാം. എം.ഐയുടെ വാക്വംക്ലീനർ ഖത്തർ വിപണിയിൽ ഉടൻ ലഭ്യമാകും. വില 899 റിയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.