അബൂബക്കര്‍ കാരക്കുന്ന് മാധ്യമ പുരസ്കാരം ഒ.രാധികയ്ക്ക് 

ദോഹ: എഴുത്തുകാരനും വര്‍ത്തമാനം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്നിന്‍്റെ സ്മരണാര്‍ഥം അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി സബ് എഡിറ്റര്‍ ഒ രാധികയ്ക്ക്. 35 വയസ്സില്‍ താഴെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച റിപ്പോര്‍ട്ടിനാണ് പുരസ്കാരം. കുട്ടിക്കുറ്റവാളികളെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ‘മറ്റൊരു കുറ്റം, മറ്റൊരു ശിക്ഷ’ എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹമായത്.  എഴുത്തുകാരന്‍ ഡോ. എം എന്‍ കാരശ്ശേരി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി പി ചെറൂപ്പ, ഡോ. പി ബി ലല്‍ക്കാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കാരക്കുന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍്റ് അശ്റഫ് തൂണേരി, ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നന്മണ്ട, ട്രഷറര്‍ ഫസീഹ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം കോക്കൂര്‍ സ്വദേശിനിയായ രാധിക മാതൃഭൂമി തൃശൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററാണ്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവ്: മീഡിയാ വണ്‍ ന്യൂസ് എഡിറ്റര്‍ ശ്യാം കൃഷ്ണന്‍. മകള്‍: മിഴി. 
 

Tags:    
News Summary - Rathika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.