ദോഹ: കേരളത്തിലെ മഴക്കെടുതിക്ക് ഇരയായവർക്ക് വിവിധ സഹായങ്ങ ളുമായി കോഴിക്കോട് ജില്ലയിലെ പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ഫ്രൻഡ്സ് ഓഫ് കോഴിക്കോട് ഖത്തർ (ഫോക് ഖത്തർ). സംഘടനാപ്രവർത്തകർ നാട്ടിൽ ഒന്നാംഘട്ട സഹായങ്ങൾ വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് നിജസ്ഥിതികൾ നേരിട്ട് മനസ്സിലാക്കി അർഹതപ്പെട്ടവർക്ക് അടിയന്തരാവശ്യങ്ങൾക്കുള്ള സാധനങ്ങളാണ് വിതരണം ചെയ്തത്.
ഫർണിച്ചറുകൾ, ബെഡുകൾ, ബെഡ് ഷീറ്റുകൾ, തലയണകൾ, പുതപ്പുകൾ, തയ്യിൽ മെഷീൻ, മരുന്ന്, ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ അംഗങ്ങൾതന്നെ നേരിട്ട് എത്തിച്ചുകൊടുക്കുകയായിരുന്നു. ഭാരവാഹികളായ അഡ്വ. സുനിൽകുമാർ, എം.വി. മുസ്തഫ കൊയിലാണ്ടി, മൂടാടി രാമൻ നായർ, എന്‍.ഇ. അബ്ദുല്‍ അസീസ്, അഷ്റഫ് വടകര, സാജിത് ബക്കർ, അബ്ദുല്ല, സമീറ എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ട സഹായ വിതരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.