ദോഹ: സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘കാന്‍സറിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വെല്‍കെയര്‍ ഗ്രൂപ്പ് ഖത്തറിലെ കാന്‍സര്‍ സൊസൈറ്റിയുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു.
കാന്‍സര്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന സമകാലിക കാലത്ത് ബോധവല്‍ക്കരണവും ആരോഗ്യകരമായ ഭക്ഷണരീതികളെ കുറിച്ചുള്ള പ്രചരണവും നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി ജനറല്‍ മാനേജര്‍ മറിയം ഹമദ് അല്‍ നുഐമി വെല്‍കെയര്‍ ഗ്രൂപ്പുമായുള്ള സഹകരണത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സഹകരണത്തില്‍ ആഹ്ളാദമുണ്ടെന്ന് വെല്‍കെയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കെ.പി അഷഅഷറഫും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.