ഖത്തർ ഫുട്ബാൾ ടീം
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് തിങ്കളാഴ്ച തുടക്കമാകുമ്പോൾ ആതിഥേയരായ ഖത്തർ ഇന്ന് പോരാട്ടത്തിനിറങ്ങും. വൈകീട്ട് 6.45ന് അസ്പയറിലെ പിച്ച് നമ്പർ 7-ൽ ശക്തരായ ഇറ്റലിയെയാണ് നേരിടുക. ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവരും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഖത്തർ അങ്കത്തിനിറങ്ങുന്നത്.
സ്പാനിഷ് കോച്ച് അൽവാരോ മെജിയയുടെ നേതൃത്വത്തിലുള്ള ഖത്തർ ടീം മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
1991ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ ഇതുവരെയുള്ള മികച്ച നേട്ടം സ്വന്തം മണ്ണിൽ മറികടക്കാനാണ് അന്നാബികൾ ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച സൗത്ത് ആഫ്രിക്കയെയും ഒമ്പതിന് ബൊളീവിയയെയും ഖത്തർ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.