ടുമോറോ വാർ’ എന്ന ചിത്രത്തിലെ 2022 ഖത്തർ ലോകകപ്പ്​ രംഗം 

സിനിമയിൽ മിന്നിത്തിളങ്ങി ഖത്തർ ലോകകപ്പ്​

ദോഹ: കോപ അമേരിക്കക്കും യൂറോകപ്പിനും കൊടിയിറങ്ങിയതോടെ 2022 ലോകകപ്പി​െന വരവേൽക്കാൻ ഒരുങ്ങുകയാണ്​ ഖത്തറും ഫുട്​ബാൾ രാജ്യങ്ങളും. വലിയ സ്​ക്രീനിൽ ഖത്തറി​െൻറ കളിമുറ്റം ഉണരുന്നതിനുള്ള കാത്തിരിപ്പുകൾ. എന്നാൽ, അതിനും മു​േമ്പ 2022 ലോകകപ്പ്​ സ്​ക്രീനിൽ തെളിഞ്ഞു കഴിഞ്ഞു. ഒ.ടി.ടി പ്ലാറ്റ്​ഫോമായ ആമസോൺ പ്രൈമിൽ കഴിഞ്ഞയാഴ്​ച പുറത്തിറങ്ങിയ 'ദി ടുമോറോ വാർ' എന്ന ഹോളിവുഡ്​ സിനിമയിലാണ്​ ഖത്തർ ലോകകപ്പ്​ സ്​ക്രീനിൽ തിളങ്ങുന്നത്​.

അമേരിക്കൻ സൈനിക ​സയൻസ് ഫിക്​ഷൻ സിനിമയിൽ 2051ലെ ഒരു കൂട്ടം സഞ്ചാരികൾ, 30 വർഷം മു​േമ്പ 2021ൽ ഭൂമിയിലെത്തുന്നതാണ്​ കഥ. ക്രിസ്​ മക്​കെ സംവിധായകനായ ത്രില്ലർ ചിത്രത്തിന്​ വൻ സ്വീകാര്യതയാണ്​​ ​ലോകമെങ്ങുമുള്ള പ്രേക്ഷക സമൂഹത്തിൽ നിന്നും ലഭിച്ചത്​. വിനാശകാരികളായ അന്യഗ്രഹ ജീവികൾക്കെതിരെ ​സൈന്യവും, ജനങ്ങളുമെല്ലാം ചേർന്ന്​ യുദ്ധം ചെയ്യുന്നതാണ്​ ചിത്രത്തി​‍െൻറ ഇതിവൃത്തം.

ഇതിനിടയിലാണ്​ നായകനായ ക്രിസ്​ പ്രാട്ട്​ ഖത്തർ ലോകകപ്പ്​ വേദിയിൽ കളി കാണുന്ന ദൃശ്യമെത്തുന്നത്​. ബ്രസീലും, തിരിച്ചറിയാത്ത മറ്റൊരു ടീമും തമ്മിലുള്ള കളിക്കിടെ പശ്ചാത്തലത്തിലെ ബാനറിൽ 'ഫിഫ ലോകകപ്പ്​ ഖത്തർ 2022' എന്ന്​ തെളിയുന്നുണ്ട്​. 2019ൽ നിർമാണം പൂർത്തിയായ ചിത്രം 2020ൽ റിലീസിങ്ങിന്​ ഒരുങ്ങിയതായിരുന്നെങ്കിലും കോവിഡ്​ കാരണം വൈകുകയായിരുന്നു. ഒടുവിലാണ്​ ഒ.ടി.ടി പ്ലാറ്റ്​ ഫോമിലൂടെ പുറത്തിറങ്ങിയത്​. 

Tags:    
News Summary - Qatar World Cup shines in cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.