Posted On
date_range Updated On
date_range ഖത്തറിൽ ചെറിയ പെരുന്നാൾ അവധി മാർച്ച് 17 മുതൽ
ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതുസ്ഥാപനങ്ങളും മറ്റ് ഇൻസ്റ്റിറ്റ്യൂഷനുകളിലെയും ജീവനക്കാർക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചത്. ജീവനക്കാർ ഒരാഴ്ചത്തെ അവധി കഴിഞ്ഞ് മാർച്ച് 24ന് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും.
ഖത്തർ സെൻട്രൽ ബാങ്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ ബാങ്ക് ജീവനക്കാരുടെ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഉത്തരവ് പുറപ്പെടുവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.