ഉദ്ഘാടന സജ്ജമായ സ്റ്റേഡിയം 974
ദോഹ: അറേബ്യൻ ഉൾക്കടലിെൻറ കാറ്റേറ്റ് കിടക്കുന്ന ദോഹ കോർണിഷിൽ, ഞായറാഴ്ച രാത്രിയിൽ കാൽപന്ത് ലോകത്തിെൻറ ഘടികാരസൂചി ചലിച്ചുതുടങ്ങി. ലോക ഫുട്ബാളിലെ ഇതിഹാസതാരങ്ങൾ മുതൽ ഖത്തർ ഭരണകൂടത്തിെൻറ പ്രതിനിധികൾ വരെയുള്ള വിശിഷ്ടാതിഥികളെ സാക്ഷിയാക്കി 2022 ഫിഫ ലോകകപ്പിലേക്കുള്ള നിമിഷങ്ങൾ എണ്ണിത്തുടങ്ങി. ദോഹ കോർണിഷിലെ േക്ലാക്കിെൻറ കർട്ടൻ വലിച്ചപ്പോൾ സമയം 8.40. ഇനി 2022 നവംബർ 21ന് അൽ ബെയ്തിലെ കളി മുറ്റത്ത് വിശ്വമേളയുടെ പന്തുരുളുന്നതുവരെ ലോകത്തിെൻറ കാത്തിരിപ്പിന് കൊടിയടയാളമായി കോർണിഷിൽ േക്ലാക്ക് ചലിച്ചു. മിനിറ്റുകളും മണിക്കൂറുകളും പിന്നിട്ട് 364ാം ദിനം കളിയുടെ മേഹാത്സവത്തിന് തിരിതെളിയുകയായി. 1998ലെ ഫ്രഞ്ച് ലോകകപ്പ് ചാമ്പ്യൻ ടീം അംഗം മാഴ്സൽ ഡിസെലി ലോകകപ്പ് ട്രോഫി വേദിയിലെത്തിച്ചാണ് ചടങ്ങിന് തുടക്കംകുറിച്ചത്. പിന്നാലെ, ഖത്തറിെൻറ മുൻകാല ഫുട്ബാളറും ലോകകപ്പിെൻറ ലെഗസി അംബാസഡറുമായ ആദിൽ ഖമീസ് കൗണ്ട് ഡൗൺ േക്ലാക്ക് കർട്ടൻ നീക്കി അനാച്ഛാദനം നിർവഹിച്ചു. പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജൂആൻ ബിൻ ബിൻ ഹമദ് ആൽഥാനി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി, സി.ഇ.ഒ നാസർ അൽ കാതിർ, മുൻകാല ഫുട്ബാൾ താരങ്ങളായ കഫു, ഡേവിഡ് ബെക്കാം, മാർകോ മറ്റാസി, ടിം കാഹിൽ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ കൗണ്ട് ഡൗൺ േക്ലാക്ക് അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു. രാത്രി 8.30ന് ആരംഭിച്ച ചടങ്ങുകൾ 20 മിനിറ്റിൽ പൂർത്തിയാക്കി. ഇന്ത്യൻ സാന്നിധ്യമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയും ചരിത്രനിമിഷത്തിൽ നിറഞ്ഞുനിന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം.
ഇത് സ്റ്റേഡിയം 974
റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെൻറ പേര്മാറ്റി •974 കണ്ടെനയ്റുകൾ ഉപയോഗിച്ച് നിർമിച്ച കളിമുറ്റം ഇനി 'സ്റ്റേഡിയം 974'
ദോഹ: ലോകകപ്പ് വേദികളിൽ ഖത്തർ ഒരുക്കിയ അത്ഭുതച്ചെപ്പിനെ 'സ്റ്റേഡിയം 974' എന്നു വിളിക്കാം. ദോഹ കോർണിഷിൽ, കടൽക്കാറ്റിെൻറയും അംബരചുംബികളായ കെട്ടിടങ്ങൾക്കുമിടയിൽ തലയുയർത്തി നിൽക്കുന്ന ആർകിടെക്ചറൽ വിസ്മയമായ റാസ് അബൂഅബൂദ് സ്റ്റേഡിയത്തെ പുനർനാമകരണം ചെയ്ത് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഷിപ്പിങ് കണ്ടെയ്നറുകൾകൊണ്ട് പണിതീർത്ത എൻജിനീയറിങ് വിസ്മയം ഫുട്ബാൾ ആരാധകർക്ക് കണ്ടെയ്നർ സ്റ്റേഡിയമായിരുന്നു. ഒൗദ്യോഗികമായി റാസ് അബൂഅബൂദ് എന്നും വിളിച്ചു. എന്നാൽ, ലോകകപ്പ് ഒരുവർഷ കൗണ്ട് ഡൗൺ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പേരുമാറ്റി 'സ്റ്റേഡിയം 974' എന്നായി മാറിയത്. 974 ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചത്. ഖത്തറിെൻറ രാജ്യാന്തര ഡയലിങ് നമ്പറായ 974 എന്ന നമ്പറും കൂടിയായതോടെ പേരിലും ഒരു മാജിക്കായി മാറി.
ലോകകപ്പിനായി ഖത്തർ തയാറാക്കിയ ഏഴാമത്തെ വേദിയായ 'സ്റ്റേഡിയം 974' ഉദ്ഘാടനം നവംബർ 30ന് ഫിഫ അറബ് കപ്പ് കിക്കോഫോടെ നിർവഹിക്കപ്പെടുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. മറ്റൊരു വേദിയായ അൽ ബെയ്ത് സ്റ്റേഡിയവും അതേ ദിവസം ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്.1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ, പൂർണമായും പൊളിച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ആദ്യ സ്റ്റേഡിയം എന്ന പ്രത്യേകതയോടെയാണ് ഈ കണ്ടെയ്നർ അത്ഭുതത്തെ ഖത്തർ തയാറാക്കിയത്. ലോകകപ്പിനുശേഷം, തീർത്തും നീക്കം ചെയ്്ത് തൽസ്ഥാനത്ത് വിശാലമായ പാർക്ക് നിർമിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. 40,000 ഇരിപ്പിട സൗകര്യങ്ങളോടെ നിർമിച്ച സ്റ്റേഡിയത്തിൽ ഒരിടത്തുപോലും കോൺക്രീറ്റ് നിർമിതികളില്ല. കണ്ടെയ്നറും ഇരുമ്പ് ഉരുക്കുമാണ് നിർമാണത്തിനായി ഉപയോഗിച്ചത്. ലോകകപ്പിനുശേഷം, പൊളിച്ചുമാറ്റുന്നവയെല്ലാം വിവിധ രാജ്യങ്ങളിൽ സ്റ്റേഡിയങ്ങളും ആതുരാലയങ്ങളും മറ്റുമായി മാറ്റപ്പെടും.ലോകകപ്പിൽ ഗ്രൂപ് റൗണ്ടും പ്രീക്വാർട്ടറും ഉൾപ്പെടെ ഏഴു മത്സരങ്ങൾക്കാണ് ഈ വേദി സാക്ഷിയാവുന്നത്. ഫിഫ അറബ് കപ്പിൽ സെമി ഫൈനൽ ഉൾപ്പെടെ ആറ് മത്സരങ്ങൾക്കും വേദിയാവും. ഖത്തറിെൻറ കവാടങ്ങളായ ഹമദ് രാജ്യാന്തര വിമാനത്താവളം, ദോഹ എയർപോർട്ട്, ഹമദ് തുറമുഖം എന്നിവിടങ്ങളിൽനിന്ന് വിളിപ്പാടകലെയാണ് റാസ് അബൂഅബൂദ് എന്ന പ്രത്യേകതയുമുണ്ട്.'സ്റ്റേഡിയം 974 മത്സര സജ്ജമായതായി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. 2022 ഫിഫ ലോകകപ്പിെൻറ വേദികളിൽ മറ്റൊരു നാഴികകല്ലും ഖത്തർ താണ്ടുകയാണ്. വരുംകാലങ്ങളിൽ മഹാമേളകളുടെ വേദിയൊരുക്കുന്നതിൽ മാറ്റത്തിെൻറ തുടക്കമാണ് സ്റ്റേഡിയം 974. ഈ ലോകകപ്പ് മുന്നോട്ടുവെക്കുന്ന ലെഗസിയുടെ മറ്റൊരു ചിത്രമാണ് ഈ കളിമുറ്റം' -സ്റ്റേഡിയം ഉദ്ഘാടനം പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി പറഞ്ഞു. 30ന് രാത്രി 10ന് യു.എ.ഇ- സിറിയ മത്സരത്തോടെയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.