വ്യാ​യാ​മ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തൂ... സ​ന്തോ​ഷി​ക്കാ​ൻ സ​മ​യം വ​ന്നു​ചേ​രും

ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യാ​ണ് ജ​യി​ച്ച ജ​ന​ത എ​ന്നൊ​രു വാ​ക്യ​മു​ണ്ട്. കാ​ര​ണം ആ​രോ​ഗ്യം​ത​ന്നെ​യാ​ണ് എ​ല് ലാ​ത്തി​െൻറ​യും അ​ടി​സ്ഥാ​നം. വ​ലി​യ നേ​ട്ട​ങ്ങ​ളും ഒ​ട്ടേ​റെ സ​മ്പാ​ദ്യ​ങ്ങ​ളും ഒ​ക്കെ​യു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​മി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്താ​ണ് കാ​ര്യം? മാ​ത്ര​മ​ല്ല, ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​ലേ ആ​രോ​ഗ്യ​മ ു​ള്ള മ​ന​സ്സു​ണ്ടാ​കൂ എ​ന്ന​ത് കേ​വ​ല​മൊ​രു പ​ഴ​മൊ​ഴി മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തെ അ​ടി​മു​ടി സ്വാ​ധീ​നി​ ക്കു​ന്ന ഒ​രു ജീ​വി​ത​ശൈ​ലി​ത​ന്നെ​യാ​ണ്. ഉൗ​ർ​ജ​സ്വ​ല​രാ​യി ജീ​വി​ക്കാ​നും ചി​ന്തി​ക്കാ​നും മു​ന്നേ​റാ​നു​മു​ള്ള മ​ന്ത്രം​കൂ​ടി​യാ​ണ​ത്. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് വ്യാ​യാ​മ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്ക​ു​റി​ച്ച് ന​മു​ക്കെ​ല്ലാം അ​റി​യാം. പ​ക്ഷേ, അ​തി​ന് സ​മ​യം ക​ണ്ടെ​ത്താ​ൻ ആ​ർ​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്നു​മാ​ത്രം. എ​ന്നാ​ൽ, അ​തി​നു​ള്ള സ​മ​യം നീ​ക്കി​വെ​ച്ച​വ​ർ​ക്ക് അ​റി​യാം, മു​ട​ങ്ങാ​തെ ന​ട​ത്തു​ന്ന വ്യാ​യാ​മ​ങ്ങ​ളും വ​ർ​ക്ക്​​ഔ​ട്ടു​ക​ളും പ​ക​ർ​ന്നു​ത​രു​ന്ന ഉൗ​ർ​ജ​വും സ​ന്തോ​ഷ​വും. അ​തു ഒ​രു ത​വ​ണ​യെ​ങ്കി​ലും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​ത​ന്നെ​യാ​ണ് ഇൗ ​സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​ങ്ങ​ളും.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് എം​ബ​സി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സ​െൻറ​ർ. നൂ​റു​ക​ണ​ക്കി​ന് സ്പോ​ർ​ട്സ്, ഗെ​യിം​സ് ഇ​വ​ൻ​റു​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സ​െൻറ​ർ ഇ​തി​ന​കം സം​ഘ​ടി​പ്പി​ച്ച​ത്. കാ​യി​ക​ലോ​ക​ത്തോ​ട് തോ​ന്നി​യ താ​ൽ​പ​ര്യം ത​ന്നെ​യാ​ണ് സ്പോ​ർ​ട്സ് സ​െൻറ​റി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​നാ​യി ഞാ​ൻ മാ​റി​യ​തി​നു പി​ന്നി​ൽ. വ്യാ​യാ​മ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും അ​വ​ധി കൊ​ടു​ക്കാ​തെ ഇ​തു​വ​രെ മു​ന്നേ​റാ​നാ​യ​തും മി​ക​ച്ച ജീ​വി​ത​ശൈ​ലി പ​ടു​ത്തു‍യ​ർ​ത്തി​യും​ത​ന്നെ​യാ​ണ് രോ​ഗ​ങ്ങ​ളി​ല്ലാ​തെ ജീ​വി​ക്കാ​ൻ എ​ന്നെ സ​ഹാ​യി​ക്കു​ന്ന​ത്. മു​ട​ക്ക​മി​ല്ലാ​ത്ത വ​ർ​ക്ക്ഔ​ട്ടി​നൊ​പ്പം ജി​മ്മി​നും യോ​ഗ​ക്കും ഏ​റെ പ്ര​ധാ​ന്യം ന​ൽ​കു​ന്ന​തും മി​ക​ച്ച ശാ​രീ​രി​ക​ക്ഷ​മ​ത ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്.

ഒ​പ്പം സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടാ​തെ സ​ന്തോ​ഷ​ക​ര​മാ​യി ജീ​വി​ക്കു​ന്ന​തി​നും ഇ​തു പ​ക​രു​ന്ന സ​ന്തോ​ഷം ചെ​റു​ത​ല്ല. പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം നി​റ​ക്കാ​നു​ള്ള മി​ക​ച്ച സ​മ​യ​മാ​ണ് ‘ഖ​ത്ത​ർ റ​ൺ 2020’ ഗ​ൾ​ഫ് മാ​ധ്യ​മം കു​റി​ക്കാ​നി​രി​ക്കു​ന്ന​ത്. സം​ഘം ചേ​ർ​ന്ന് സ​ന്തോ​ഷ​ത്തോ​ടെ ഇൗ ​ഇ​വ​ൻ​റി​നൊ​പ്പം ഓ​ടാ​ൻ സ​മ​യം ക​ണ്ടെ​ത്താ​മോ, എ​ങ്കി​ൽ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലും സ​ന്തോ​ഷം നി​റ​യു​ന്ന​തി​നു​ള്ള സ​മ​യ​മാ​യി എ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വും. കേ​വ​ലം ഒ​രു ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മ​ല്ല, ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ​ടു​ത്തു‍യ​ർ​ത്താ​നു​ള്ള ജീ​വി​താ​വ​സാ​നം വ​രെ അ​തേ സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​വും പ​ക​രു​ന്ന​തി​നു​മു​ള്ള വ​ലി​യൊ​രു മാ​റ്റ​ത്തി​െൻറ ചെ​റി​യൊ​രു തു​ട​ക്ക​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം കാ​ഴ്ച​വെ​ക്കു​ന്ന ഇൗ ​കാ​യി​കോ​ത്സ​വ​ത്തി​ൽ ന​മു​ക്കും അ​ണി​ചേ​രാം.

ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് 12 മ​ണി​വ​രെ മാ​ത്രം
കാ​യി​ക​ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ഖ​ത്ത​റി​ൽ മ​റ്റൊ​രു കാ​യി​ക​ച​രി​ത്രം എ​ഴു​തി​ച്ചേ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ‘ഖ​ത്ത​ർ റ​ൺ 2020’ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം അ​വ​സാ​നി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ക്കും. ഇ​നി​യും ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ​ത​ന്നെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.wanasatime.com/sports/qatarrun എ​ന്ന സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ‘ഖ​ത്ത​ർ റ​ൺ 2020’ ഓ​ഫി​സി​ലെ​ത്തി നേ​രി​ട്ടും ര​ജി​സ്​​റ്റ​ർ ചെ​യ്യാം. നാ​ലു​ വ​യ​സ്സു​മു​ത​ൽ 60 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​വു​ന്ന ജ​ന​കീ‍യ കാ​യി​ക പ​രി​പാ​ടി​യാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’. ഓ​ൺ​ലൈ​നി​ലോ ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ദോ​ഹ ഓ​ഫി​സി​ൽ നേ​രി​​ട്ടോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ഓ​ടു​മ്പോ​ൾ ധ​രി​ക്കാ​നു​ള്ള ടീ​ഷ​ർ​ട്ടും മെ​ഡ​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​െൻറ ഫോ​ട്ടോ​യു​മു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ല​ഭി​ക്കും. പ്ര​വാ​സി​ക​ളു​ടെ പ്രി​യ സ്പോ​ർ​ട്സ് ഇ​വ​ൻ​റാ​യ ‘ഖ​ത്ത​ർ റ​ൺ 2020’ ​െഫ​ബ്രു​വ​രി ഏ​ഴി​ന് ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ലാ​ണ്. ‘ബ്രാ​ഡ്​​മ’ ഗ്രൂ​പ്​​ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ റ​ൺ രാ​വി​ലെ ഏ​ഴി​ന്​ തു​ട​ങ്ങും. വി​വ​ര​ങ്ങ​ൾ​ക്ക്​ 66742974, 55373946, 55200890 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

_______________________________________

•ഷറഫ് പി. ഹമീദ്
(ആക്ടിംഗ് പ്രസിഡൻറ്, ഇന്ത്യൻ സ്പോർട്സ്
സ​െൻറർ, ഖത്തർ)

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.