????????? ??.???.???.??? ????????? ??????????? ????????????????? ??.???. ???????? ??????????????????

പൗ​ര​ത്വം ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ് –വി.​ബി. രാ​ജേ​ഷ്

ദോ​ഹ: ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​ത് അ​വ​കാ​ശ​മാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍ഗ്ര ​സ് നേ​താ​വും കോ​ഴി​ക്കോ​ട് ഡി.​സി.​സി അം​ഗ​വു​മാ​യ വി.​ബി. രാ​ജേ​ഷ്. ഖ​ത്ത​ര്‍ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​ റ്റി തു​മാ​മ കെ.​എം.​സി.​സി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​വ​ലം മു​സ്​​ലിം പ്ര​ശ്ന​മ​ല്ലെ​ന്നും ലോ​ക​ത്തെ വി​വി​ധ മ​നു​ഷ്യാ​വ​കാ​ശ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ച രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യും മ​ത​നി​ര​പേ​ക്ഷ ഇ​ന്ത്യ​ക്കു​വേ​ണ്ടി​യും ഒ​രു​മി​ച്ചു​നി​ന്ന് പൊ​രു​തി​യ ഒ​രു ജ​ന​ത​യാ​ണ് ഇ​ന്ത്യ​യി​ലേ​ത്. മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സ​മ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ഒ​രു​മി​ച്ചു​നി​ല്‍ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഖത്ത​ര്‍ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ.​എം ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലീ​ഗ​ഢ്​ സ​ര്‍വ​ക​ലാ​ശാ​ല കി​ഷ​ന്‍ഗ​ഞ്ച് ഓ​ഫ് കാ​മ്പ​സ് അ​സി​സ്​​റ്റ​ൻ​റ് പ്ര​ഫ​സ​ര്‍ ഡോ. ​ഹാ​ഷിം രി​ഫാ​യി, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ന​രി​ക്കു​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പ്ര​വാ​സി വോ​ട്ട് ചേ​ര്‍ക്ക​ലി​നെ​ക്കു​റി​ച്ച് അ​ബ്​​ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി ക്ലാ​സെ​ടു​ത്തു. പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി ഖി​റാ​അ​ത്ത് ന​ട​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ.​വി.​എ ബ​ക്ക​ര്‍, കു​ഞ്ഞു​മോ​ന്‍ ക്ലാ​രി, റ​യീ​സ് അ​ലി വ​യ​നാ​ട്, മു​സ്ത​ഫ എ​ല​ത്തൂ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​യ കൊ​ണ്ടോ​ട്ടി സ്വാ​ഗ​ത​വും ഒ.​എ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.