ദോഹ: വാരാന്ത്യങ്ങളിൽ ദോഹ മെട്രോ കൂടുതൽ സമയം സർവിസ് നടത്തും. യാത്രക്കാരുടെയും മെട്ര ോ സ്നേഹികളുടെയും അഭ്യർഥന മാനിച്ചാണ് സർവിസ് സമയത്തിൽ മാറ്റം വരുത്തുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സേവന സമയം ദീർഘിപ്പിക്കുന്നത്. പുതിയ സമയക്രമത്തിലേക്കുള്ള ഓട്ടം വ്യാഴാഴ്ച മുതൽ ആരംഭിക്കും മുതൽ വർദ്ധിപ്പിക്കും. വ്യാഴാഴ്ച രാവിലെ ആറു മുതൽ രാത്രി 11.59 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ 11.59 വരെയും ട്രെയിൻ സർവിസ് നടത്തും. ശനി മുതൽ ബുധൻ വരെയുള്ള മറ്റ് ദിവസങ്ങളിൽ രാവിലെ ആറു മുതൽ രാത്രി 11 വരെ തന്നെയായിരിക്കും മെട്രോ സേവനം. ഖത്തറിലെ ജനപ്രിയ ഗതാഗത മാർഗമായി മാറിയ ദോഹ മെട്രോ വാരാന്ത്യങ്ങളിലെ അവധി ദിവസങ്ങളിൽ കുടുംബങ്ങളോടൊപ്പം രാജ്യത്തുടനീളമുള്ള മാളുകളും മറ്റ് സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കാനുമായി സമയം നീട്ടണമെന്ന് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ ദോഹ മെട്രോയോട് ആവശ്യപ്പെട്ടിരുന്നു.
പ്രവർത്തന സമയങ്ങളിലെ മാറ്റം പ്രഖ്യാപിച്ച ട്വീറ്റിൽ വെള്ളിയാഴ്ച മുതൽ ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന് ഒരു യാത്രക്കാരൻ ദോഹ മെട്രോയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾ പോലുള്ള വിവിധ കായിക മത്സരങ്ങൾക്കായി ദോഹ മെട്രോ പതിവായി സമയം നീട്ടിയിരുന്നു. വൈകി മത്സരങ്ങൾ കഴിഞ്ഞ് പോകുന്ന വേളയിലും സ്റ്റേഡിയത്തിൽനിന്ന് എളുപ്പത്തിൽ യാത്ര ചെയ്യാൻ ആരാധകരെ മെട്രോ ഏറെ സഹായിച്ചിരുന്നു. മെട്രോയുടെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് സർവിസ് സമയം നീട്ടുന്നതോടെ രാത്രി വൈകിയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും മെട്രോ ട്രെയിനുകൾ വലിയ അനുഗ്രഹമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.