ഹമദ് വിമാനത്താവളത്തിൽ ആറുവരെ സൗജന്യ പാർക്കിങ്

ദോ​ഹ: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജ​നു​വ​രി മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ അ​ഞ്ചു മ​ണി​ക്കൂ​ർ വ​രെ വാ​ഹ​ന പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്നു​മു​ത​ൽ ജ​നു​വ​രി ആ​റ​ു​വ​രെ രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ​യാ​ണ് ഈ ​ഇ​ള​വ് അ​നു​വ​ദി​ക്കു​ക. യാ​ത്ര​ക്കാ​ർ ഏ​റെ എ​ത്തു​ന്ന സ​മ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. സ്​​കൂ​ൾ അ​വ​ധി ക​ഴി​ഞ്ഞ് നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി വാ​രാ​ന്ത്യ​ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്.

തി​ര​ക്കേ​റി​യ സ​മ​യ​മാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. തി​ര​ക്കു​പി​ടി​ച്ച സ​മ​യ​ങ്ങ​ളി​ൽ അ​റൈ​വ​ൽ ഗേ​റ്റു​ക​ൾ​ക്ക് സ​മീ​പം നി​ര​വ​ധി കാ​റു​ക​ൾ യാ​ത്ര​ക്കാ​രെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്. അ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. എ​ല്ലാ വ​ർ​ഷ​വും സ്​​കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം ന​ട​പ്പാ​ക്കാ​റു​ണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.