ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴിലുള്ള അഗ്രികൾച്ചറൽ ക്വാറൈൻറൻ വിഭാഗം ഡിസംബറിൽ നടത്തിയ പരിശോധനയിൽ കീടബാധയെ തുടർന്ന് പിടികൂടി നശിപ്പിച്ചത് 6.2 ടൺ കാർഷികോൽപന്നങ്ങൾ. കപ്പൽമാർഗമെത്തിയ 88,975 ടൺ ഭാരം വരുന്ന 5682 ഷിപ്മെൻറുകളാണ് രാജ്യത്തെ തുറമുഖങ്ങളിൽ അഗ്രികൾച്ചറൽ ക്വാറൈൻറൻ വിഭാഗം പരിശോധിച്ചത്. കീടബാധ പോലെയുള്ള അഗ്രികൾച്ചറൽ ക്വാറൈൻറൻ നിയമം ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് കാർഷികോൽപന്നങ്ങൾ പിടികൂടി നശിപ്പിച്ചത്.
കീടബാധയുള്ള പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും പഴങ്ങളുമെത്തുന്നത് മറ്റു വിളകൾക്ക് കീടബാധയേൽക്കാൻ സാധ്യത കൂട്ടുമെന്നതിനാലാണ് കർശന പരിശോധന നടത്തുന്നത്. 2005ലെ 24ാം നമ്പർ നിയമമനുസരിച്ച് കീടബാധയുള്ള വിളകളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കപ്പെട്ടതാണ്. ആഭ്യന്തര വിളകൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് അഗ്രികൾച്ചറൽ ക്വാറൈൻറൻ നിയമം തയാറാക്കിയത്. വിദേശരാജ്യങ്ങളിൽനിന്നും കീടങ്ങൾ രാജ്യത്തെ ആഭ്യന്തരവിളകളെ ബാധിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന കാരണത്താലാണ് തുറമുഖങ്ങളിലെ പരിശോധന കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.