ഗ​ൾ​ഫ് പ്ര​തി​സ​ന്ധി :പ​രി​ഹാ​ര​ശ്ര​മം തു​ട​രു​​െന്നന്ന് കു​വൈ​ത്ത്

ദോ​ഹ: പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നും ജി.​സി.​സി​യു​ടെ ഐ​ക്യം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​നു​മു ​ള്ള ശ്ര​മ​ങ്ങ​ളി​ൽ​നി​ന്ന്​ പി​റ​കോ​ട്ട് പോ​യി​ട്ടി​ല്ലെ​ന്നും പ​രി​ഹാ​ര ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട െ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ഹ്​​മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ് പ​റ​ഞ്ഞു.മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ത​ര​ണം ചെ​യ്യാ​ൻ ജി.​സി.​സി​യു​ടെ ഐ​ക്യ​വും രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹി​ഷ്ണു​ത​യും അ​നി​വാ​ര്യ​മാ​ണ്. ഡോ. ​അ​ഹ്​​മ​ദ് അ​ൽ സ​ബാ​ഹ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​താ​യി കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​ണ്​ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


ഗ​ൾ​ഫ് പ്ര​തി​സ​ന്ധി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്തി​െൻറ വി​ദേ​ശ​ന​യ​ത്തി​ൽ ഏ​റ്റ​വും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നാ​ണ്.
അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ചി​ല സു​പ്ര​ധാ​ന നീ​ക്ക​ങ്ങ​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു പ​രി​ഹാ​ര​മാ​ണ് കു​വൈ​ത്ത് മു​ന്നോ​ട്ടു വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.