ദോഹ: ഡിസംബർ 11ന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യൻഷിപ്പിെൻറ ടിക്കറ്റ് വിൽപ നക്ക് ഫിഫ ചൊവ്വാഴ്ച തുടക്കംകുറിച്ചു. ടിക്കറ്റ് വിൽപനയുടെ പ്രാഥമിക ഘട്ടത്തിൽ വിസ കാ ർഡുടമകൾക്കു മാത്രമേ ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. 25 റിയാൽ മുതൽ 400 റി യാൽ വരെയാണ് ടിക്കറ്റ് നിരക്ക്. പ്രാഥമിക റൗണ്ടുകളിൽ കുറഞ്ഞ നിരക്ക് 25 റിയാലാണ് നിരക്ക്. ഫൈനൽ, മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരം എന്നിവക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 100 റിയാലാണ്. ഡിസംബർ 11ന് ആരംഭിച്ച് 21ന് സമാപിക്കുന്ന ചാമ്പ്യൻഷിപ്പിൽ നിലവിലെ ഫോർമാറ്റ് അനുസരിച്ച് ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്. ഫിഫ വെബ്സൈറ്റ് പ്രകാരം വിസ കാർഡുടമകൾക്ക് മാത്രമായുള്ള പ്രീ സെയിൽ ഒക്ടോബർ 31 വരെ നീണ്ടുനിൽക്കും. ടിക്കറ്റുകൾ https://www.fifa.com/tickets/ എന്ന വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാം. നവംബർ 14 മുതൽ ഡിസംബർ 21 വരെയാണ് പൊതുജനങ്ങൾക്ക് ടിക്കറ്റ് സ്വന്തമാക്കാൻ അവസരമുണ്ടാകുക.
ടിക്കറ്റുകളെല്ലാം ഫിഫയുടെ വെബ്സൈറ്റിലാണ് ലഭ്യമാകുക. മുതിർന്നവരുടെയും കുട്ടികളുടെയും ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ടിക്കറ്റ് ലഭിക്കുകയെന്ന് ഫിഫ അറിയിച്ചു. വൈകുന്നതിനനുസരിച്ച് ടിക്കറ്റിെൻറ ലഭ്യതക്കുറവ് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ ടിക്കറ്റെടുക്കാൻ ആഗ്രഹിക്കുന്നവർ പെട്ടെന്നുതന്നെ എടുക്കേണ്ടി വരും. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടിക്കറ്റുകളാണ് ഫിഫ ഒരുക്കിയിട്ടുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനുള്ള പ്രത്യേക കോളം ഫിഫ തയാറാക്കിയിട്ടുണ്ട്. എന്നാൽ, ഇവർ ഭിന്നശേഷിക്കാരാണെന്ന് കാണിക്കുന്നതിന് സാക്ഷ്യപത്രം അറ്റാച്ച് ചെയ്യേണ്ടിവരും. ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്തവർക്ക് ഡിസംബർ ആദ്യം മുതൽ ഫിഫ ടിക്കറ്റുകൾ പ്രിെൻറടുക്കാൻ കഴിയുന്ന രീതിയിൽ ടിക്കറ്റ് വിതരണം ചെയ്യും. ഫിഫ ക്ലബ് വേൾഡ് കപ്പ് 2019 ഡിസംബർ 11 മുതൽ 21 വരെയാണ് ഖത്തറിൽ നടക്കുക. മൂന്ന് വേദികളിലായാണ് മത്സരം. ജാസിം ബിൻ ഹമദ് സ്റ്റേഡിയം, ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവയാണ് േവദി. ആതിഥേയ രാജ്യത്തെ ടീം എന്ന നിലയിൽ അത്സദ്ദ് ക്ലബ് നേരത്തേതന്നെ യോഗ്യത നേടിയിട്ടുണ്ട്.
ലിവർപൂൾ എഫ്.സി (യുവേഫ), സി.എഫ് മൊണ്ടേറിയ, ഇ.എസ് ടുണിസ്, ഹിങ്കീൻ സ്പോർട് തുടങ്ങിയവയാണ് ടീമുകൾ. മറ്റ് ടീമുകളെ അതത് രാജ്യങ്ങളിലെ യോഗ്യതാമത്സരങ്ങൾ പൂർത്തിയാകുന്നതോടെ അറിയാം.ഉദ്ഘാടന മത്സരത്തിൽ ഖത്തറിൽ നിന്നുള്ള അക്ക് യോൽ സദ്ദും ഒ.എഫ്.സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഹൈൻഗെനും തമ്മിലായിരിക്കും ഏറ്റുമുട്ടുക. ഇതുവരെയായി മൂന്ന് ടീമുകളാണ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കോൺകകാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മെക്സികോ ടീം സി.എഫ് മോൺടിററി, ഒ.എഫ്.സി ചാമ്പ്യൻമാരായ ന്യൂ കാലിഡോണിയയിൽ നിന്നുള്ള ഹൈൻഗെൻ സ്പോർട്ട്, യുവേഫ ചാമ്പ്യൻമാരായ ലിവർപൂൾ എഫ്.സി എന്നിവരാണവർ. ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്ക ടീമുകൾ വരുംമാസങ്ങളിൽ വ്യക്തമാകും. വൻകരയിലെ ചാമ്പ്യന്മാർ പങ്കെടുക്കുന്ന ഖത്തർ ക്ലബ് ലോകകപ്പിെൻറ ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം രാജ്യാന്തര ഫുട്ബാൾ അസോസിയേഷൻ ഫെഡറേഷൻ പുറത്തുവിട്ടിരുന്നു. ഖത്തറിെൻറ സാംസ്കാരിക, പൈതൃകങ്ങളെ കോർത്തിണക്കിയുള്ളതാണ് ലോഗോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.