ദോഹ: രാജ്യത്തെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളും കലാസൃഷ്ടികൾ സ്ഥാപിച്ച് സൗന്ദര ്യവത്കരിക്കുന്നു. ‘ദോഹയെ നിങ്ങളുടെ കൈകൾ കൊണ്ട് സൗന്ദര്യവത്കരിക്കുന്നു’ എന്ന പ േരിലാണ് പുതുപദ്ധതി. രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും ഒറ്റനോട്ടത്തിൽ തന്നെ മന സ്സിലാക്കാൻ ഉതകുന്ന തരത്തിലായിരിക്കും ഇത്. പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാലാ ണ് പുതിയ പദ്ധതി നടത്തുന്നത്. നിരത്തുകൾ സൗന്ദര്യവത്കരിക്കുന്ന സൂപ്പർൈവസറി ക മ്മിറ്റിയുടെ ഉപസമിതിയായ ആർട്ട് വർക്ക് ടെക്നിക്കൽ കമ്മിറ്റി, മുനിസിപ്പാലിറ്റി പ രിസ്ഥിതി മന്ത്രാലയം, കായിക സാംസ്കാരിക മന്ത്രാലയം, ഖത്തർ മ്യൂസിയംസ് എന്നിവയുടെ സഹകരണത്തോടെയാണിത്. ഖത്തരികളായ കലാകാരന്മാരുെടയും പ്രവാസികളായ കലാകാരന്മാരുെടയും സൃഷ്ടികളാണ് നിരത്തുകളിൽ സ്ഥാപിക്കുക. പ്രധാനനിരത്തുകളിൽ കൂറ്റൻ ശിൽപങ്ങളും വരും. ഖത്തരി സംസ്കാരം, പൈതൃകം തുടങ്ങിയവയുമായി ബന്ധമുള്ളവയായിരിക്കും എല്ലാം. ഇതിലൂടെ പൊതുജനങ്ങൾക്ക് രാജ്യത്തിെൻറ പ്രത്യേകതയും പൈതൃകവും ചരിത്രവും മനസ്സിലാക്കാൻ കഴിയും. പൊതുസ്ഥലങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് എല്ലാവർക്കും ബോധവത്കരണം നൽകുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ഹോട്ടൽ പാർക്കുകൾ
വിവിധ ഹോട്ടലുകളുടെ പാർക്കുകൾ പദ്ധതിയുടെ കീഴിൽവരും. ഇവിടങ്ങൾ കൂടുതൽ സൗന്ദര്യവത്കരിച്ച് കുത്തനെ നില്ക്കുന്ന ശിൽപങ്ങൾ സ്ഥാപിക്കും. ഹോട്ടൽ പാർക്കുകൾ നഗരത്തിലെ പ്രത്യേക ലാൻഡ് മാർക്കുകളായി രൂപാന്തരപ്പെടുത്തും. പ്രത്യേക ആശയങ്ങളിൽ ഊന്നിയുള്ള നവീകരണ പ്രവൃത്തികളാണ് ഇവിടങ്ങളിൽ നടക്കുക.
അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റ് ഗേറ്റ്
പുതിയ പദ്ധതിയിൽ അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റ് ഗേറ്റ് ഉൾപ്പെടുന്നുണ്ട്. പ്രത്യേക ആർച്ച് ഇവിടെ സ്ഥാപിച്ച് മനോഹരമാക്കും. ഈ ആർച്ചിെൻറ ഉള്ളിൽ കലാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആശയങ്ങൾ കലാകാരന്മാർക്ക് നിർദേശിക്കാം.
അൽമീന സ്ട്രീറ്റ് ഇൻറർസെക്ഷൻ
കോർണിഷ് സ്ട്രീറ്റിലേക്കുള്ള അൽമീന സ്ട്രീറ്റ് ഇൻറർസെക്ഷൻ ഏറെ ജനത്തിരിക്കുള്ളതാണ്. ഏറെ കാൽനടക്കാരും ഇവിടങ്ങളിൽ ഉണ്ട്. ഈ ഇൻറർസെക്ഷനിൽ രണ്ട് വലിയ കലാചുവരുകൾ ഉയരും. ഇതിൽ പ്രത്യേക കലാസൃഷ്ടികൾ ഉണ്ടാകും. ഇതിൽ കലാസൃഷ്ടി നടത്താനായി കലാകാരന്മാർക്ക് അവരവരുടെ സംഭാവനകൾ അർപ്പിക്കാൻ കഴിയും. സൃഷ്ടികൾ നൽകുകയോ ആശയങ്ങൾ നൽകുകയോ ചെയ്യാം.
അൽഖുബൈബ് മോസ്ക് പ്ലാസ
അൽഖുബൈബ് മോസ്ക് പ്ലാസയിലും പുതുപദ്ധതിയുമായി ബന്ധപ്പെട്ട് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തും. നിരവധി സഞ്ചാരികൾ എത്തുന്നയിടമാണിത്. ഇവിടെ കൊത്തുപണികളും ശിൽപങ്ങളും സ്ഥാപിക്കും. വിവിധ ആശയങ്ങളൂന്നിയുള്ള ശിൽപങ്ങളിലൂടെ സഞ്ചാരികൾക്ക് രാജ്യത്തെ പറ്റിയും മറ്റുമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.
ഗ്രാൻറ് ഹമദ് സ്ട്രീറ്റും അൽവജ്ബ പോരാട്ടവും
ഖത്തർ ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭവമാണ് അൽവജ്ബ പോരാട്ടം. ധൈര്യശാലികളായ ഖത്തരികൾ ഓട്ടോമൻ സാമ്രാജ്യത്തിനെതിെര നടത്തിയ ചെറുത്തുനിൽപ് പോരാട്ടമാണിത്. 1893ലാണ് ഇതു നടന്നത്. ഈ സംഭവത്തിെൻറ വീരസ്മരണകൾ തുടിക്കുന്ന തരത്തിൽ ഗ്രാൻറ് ഹമദ് സ്ട്രീറ്റിനെ സൗന്ദര്യവത്കരിക്കും. ഇവിടെ കൂറ്റൻ ഒട്ടകങ്ങളുടെ ശിൽപങ്ങൾ സ്ഥാപിക്കും. പോരാട്ടത്തിനിറങ്ങുന്ന പടയാളികളെയും വഹിച്ചുള്ള ഒട്ടകങ്ങളായിരിക്കും ഇവ. ഖത്തർ ചരിത്രത്തിലെ ആ പോരാട്ടത്തിെൻറ ഗാഥ എല്ലാകാലത്തും ഇവിടെ എത്തുന്ന ആളുകൾക്ക് ഗ്രഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും നവീകരണ പ്രവൃത്തികൾ.
സെൻട്രൽ ദോഹ
സെൻട്രൽ ദോഹയിലും ഖത്തരിപ്രവാസി കലാകാരന്മാരുടെ കലാസൃഷ്ടികളും ശിൽപങ്ങളും സ്ഥാപിച്ച് മനോഹരമാക്കും. ദോഹ സെൻട്രലിൽ കൂടുതൽ കാൽനടപാതകളും നടപ്പാലങ്ങളും പുതുപദ്ധതിയിൽ പണിയും. പുതിയ പദ്ധതിയുമായി ബന്ധെപ്പട്ട് ചൊവ്വാഴ്ച ദേശീയ മ്യൂസിയത്തിൽ പ്രത്യേക അവതരണവും വാർത്താസമ്മേളനവും നടന്നു. 2022 ലോകകപ്പിന് മുന്നോടിയായാണ് പ്രവൃത്തികൾ പൂർത്തീകരിക്കുക. അശ് ഗാൽ ഇതിനായി പ്രവാസി ശിൽപികളിൽനിന്ന് ആശയവും സൃഷ്ടികളും ക്ഷണിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അശ്ഗാലിെൻറ വെബ്സൈറ്റിൽ ഉടൻ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.