ദോഹ: സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ ദോഹ സെൻട്രലിലും വെസ്റ്റ് ബേ പ്രദേശത്തും വിപുലമായ കാർപാർക്കിങ് സൗകര്യം ഒരുക്കാൻ പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ പദ്ധതി തയാറാക്കുന്നു. ഇതിെൻറ പ്രവൃത്തി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട താൽപര്യപത്രങ്ങൾ അശ്ഗാൽ ക്ഷണിച്ചു. പുതിയ പാർക്കിങ് സൗകര്യം ഒരുക്കി അനധികൃത പാർക്കിങ് തടയുക എന്ന ലക്ഷ്യവുമായാണ് വിപുല പദ്ധതി. നിലവിൽ നിരത്തുകളിൽ ആയിരക്കണക്കിന് കാറുകളാണ് അനധികൃതമായും മറ്റും പാർക്ക് ചെയ്യുന്നത്. ഇതു നഗരത്തിെൻറ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നുണ്ട്്. ഇതുകൂടി പരിഗണിച്ചാണ് അശ്ഗാൽ പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്.
വെസ്റ്റ്ബേയിൽ പാർക്കിങ് സൗകര്യത്തിനായി മാത്രംരണ്ട് കെട്ടിടങ്ങൾ ഒരുക്കും. മൾട്ടി സ്റ്റോറേജ് പാർക്കിങ് ശേഷിയുള്ള ഇവിടം 1400 കാറുകൾക്ക് കൂടി പാർക്കിങ് സൗകര്യം ഒരുക്കും. ഇതിനുപുറമെ, ദോഹ സെൻട്രലിൽ എട്ടു പുതിയ പാർക്കിങ് കെട്ടിടങ്ങളും നിർമിക്കും. പാർക്കിങ്ങിനായി ഇവിടെ 3870 പ്രത്യേക ഇടങ്ങളാണ് ഉണ്ടാവുക. അത്യാധുനിക പാർക്കിങ് സാേങ്കതിക വിദ്യകൾ ഉൾക്കൊള്ളുന്നതായിരിക്കും പുതിയ പാർക്കിങ് സൗകര്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട ദേശീയ നയത്തിന് അനുസൃതമായതും ദേശീയ നയത്തിൻെറ സംവിധാനങ്ങൾ പാലിക്കുന്നതുമാവും ഇവ. പുതിയ പാർക്കിങ് സൗകര്യങ്ങളുടെ പ്രവൃത്തി ഏറ്റെടുക്കുന്ന ഡെവലപർമാർക്ക് പാർക്കിങ് ഏരിയയിൽ മറ്റു വരുമാനങ്ങൾ ഉണ്ടാക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി അപേക്ഷിക്കുകയും ചെയ്യാം.
പാർക്കിങ് പദ്ധതിയുടെയും കെട്ടിടങ്ങളുടെയും ഡിസൈൻ, പ്രവൃത്തി, ഫിനാൻസ്, നടത്തിപ്പ് തുടങ്ങിയ എല്ലാ ഉത്തരവാദിത്തങ്ങളും 25 വർഷത്തേക്ക് െഡവലപർക്ക് ആയിരിക്കും. ഇതിെൻറ പ്രോജക്ട് കമ്പനിയിൽ ഖത്തറിെൻറ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് ഉടമസ്ഥ ഓഹരി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്രതലത്തിലുള്ളതോ മേഖലാ തലത്തിലുള്ളതോ ആയ പങ്കാളികളെ പുതിയ പദ്ധതിക്കായി അശ്ഗാൽ തേടുകയാണ്. അശ്ഗാൽ ഇതിനകംതന്നെ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ള കമ്പനികൾ നവംബർ അഞ്ചിനുമുമ്പായി യോഗ്യതരേഖകൾ അശ്ഗാലിന് ൈകമാറണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.