ദോഹ: വിവിധ മേഖലകളിൽ വളർച്ച കൈവരിക്കാനുള്ള കാരണ മായി ഉപരോധം മാറിയെന്ന് വാണിജ്യ വ്യവ സായ മന്ത്രി അലി ബി ന് അഹ്മദ് അല്‍കുവാരി. ഉപരോധം ഖത്തറിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമായെന്നും കാര്‍ണീജ് മെലണ്‍ യൂനിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തവെ അദ്ദേഹം വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ 2019-2020 അധ്യയനവര്‍ഷത്തിലെ ഡീനിെൻറ പ്രഭാഷണപരമ്പരയിലെ ആദ്യത്തേതായിരുന്നു മന്ത്രിയുടെ പ്രഭാഷണം. ഖത്തറിെൻറ ലോജിസ്റ്റിക് കഴിവുകളെ അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തേക്കുള്ള ചരക്കുകളുടെ വരവ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഹമദ് രാജ്യാന്തര വിമാനത്താവളം, ഹമദ് തുറമുഖം എന്നിവ വഹിക്കുന്ന പങ്കും മന്ത്രി വിശദീകരിച്ചു. 2017 ജൂണ്‍ മുതല്‍ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിനെതിരായ ഖത്തറിെൻറ പ്രതികരണം സമ്പദ് വ്യവസ്ഥയില്‍ സുപ്രധാനവും ഗുണപരവുമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഖത്തറിെൻറ സാമ്പത്തിക വെല്ലുവിളികള്‍, നേട്ടങ്ങള്‍, ഭാവി ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. വൈവിധ്യവത്കരണവും സ്വയംപര്യാപ്തതയും ഖത്തറിെൻറ സാമ്പത്തികവികസനത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഖത്തറിെൻറ ആകെ കയറ്റുമതിയിലും വിദേശ വ്യാപാരത്തിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
അതോടൊപ്പം തന്നെ ഭക്ഷ്യ ഉൽപാദനവും പ്രാദേശിക ഉൽപാദനവും ഗണ്യമായി വര്‍ധിച്ചു. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന നിരവധി ഭക്ഷ്യസുരക്ഷ സംരംഭങ്ങള്‍ ഖത്തര്‍ വിജയകരമായി നടപ്പാക്കി. ഉപരോധത്തിനു ശേഷം ലോകമെമ്പാടുമുള്ള നിരവധി തന്ത്രപരമായ കേന്ദ്രങ്ങളുമായി ഖത്തര്‍ നേരിട്ടുള്ള വാണിജ്യ റൂട്ടുകള്‍ വിജയകരമായി സ്ഥാപിച്ചു. പ്രധാന വ്യാപാര പങ്കാളികളിലേക്ക് വ്യാപാരം വഴിതിരിച്ചുവിടാനും സാധിച്ചു. ഖത്തറിനുള്ളില്‍ അനുകൂലമായ വ്യവസായ അന്തരീക്ഷം വളര്‍ത്തുന്നതിനും രാജ്യാന്തര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ചും മന്ത്രി ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.