ദോഹ: ഖത്തറിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നായ അൽ ബി ദ്ദ പാർക്കിലെ ബാർബിക്യൂ പോയൻറുകൾ ഉപയോഗിക്കാൻ ഇനി മ ുതൽ ഫീസടക്കണം. സെപ്റ്റംബർ ഒന്ന് മുതലാണ് പാർക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാർബിക്യൂ സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂർ നേരത്തേക്ക് 50 റിയാൽ എന്ന തോതിലാണ് പാർക്ക് അധികൃതർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഡെബിറ്റ്, െക്രഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഫീസ് അടക്കാൻ സാധിക്കുകയുള്ളൂ. നേരിട്ട് പണമായി ഒരിക്കലും ഫീസ് സ്വീകരിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.
ബാർബിക്യൂ പോയൻറുകൾ ബുക്ക് ചെയ്യുന്നതിന് നേരത്തേ പാർക്കിലുള്ള അഡ്മിനിസ്േട്രഷൻ ഓഫിസിലെത്തി പണമടക്കാം. ബുക്കിങ്ങിനായി പാർക്കിലെ വിവിധ ഭാഗങ്ങളിൽ പുതിയ ഓഫിസുകൾ ആരംഭിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്. ബുക്ക് ചെയ്ത ബാർബിക്യൂ കേന്ദ്രത്തിലേക്ക് എത്തുന്നതിന് മുമ്പായി ബുക്കിങ് രസീത് സെക്യൂരിറ്റിയെ കാണിച്ച് ഉറപ്പുവരുത്തണം. രാവിലെ ആറ് മുതൽ 10 വരെയും 11 മുതൽ മൂന്നു വരെയും വൈകീട്ട് നാല് മുതൽ എട്ടു വരെയും ഒമ്പത് മുതൽ പാർക്ക് അടക്കുന്നത് വരെയുമാണ് നിശ്ചിയിക്കപ്പെട്ട സമയങ്ങൾ. അൽബിദ്ദ, റുമൈല ഏരിയകളിലുള്ളവർക്ക് 44287709 എന്ന നമ്പറിൽ പാർക്ക് ഓഫിസിലോ വാദി സൈൽ ഏരിയയിലുള്ളവർക്ക് 44287777 നമ്പറിൽ ഇൻഫോ സെൻററിലോ ബുക്കിങ്ങിനായി വിളിക്കാം. ഇതിന് പുറമേ, ബാർബിക്യു പോയൻറിലെത്തുന്നവർ പാലിക്കേണ്ട നിയമാവലിയും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.