ദോഹ: പൊതുവിദ്യാലയങ്ങളിൽ പ്രവേശനം കാത്തിരിക്കുന്ന കുട്ടികളുട െ രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകുന്ന കാര്യത്തിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേക സംവിധാനം ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാർഗനിർദേശം നൽകുന്നതിനായി അഹ്നഫ് ബിൻ ഖൈസ് ഇൻഡിപെൻഡൻറ് പ്രിപറേറ്ററി സ്കൂളിലും അബു ഹനീഫ എലമൻററി ബോയ്സ് സ്കൂളിലും പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇവിടെനിന്നും ലഭിക്കുന്ന പ്രത്യേക ഫോറം പൂരിപ്പിച്ച് മന്ത്രാലയത്തിൽ എത്തിക്കുകയാണ് ഒാൺലൈൻ വഴി എന്തെങ്കിലും തടസ്സം നേരിടുന്നവർ ചെയ്യേണ്ടത്. 2019-2020 അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിലേക്കുള്ള മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികളുടെ രജിസ്േട്രഷൻ, ട്രാൻസ്ഫർ നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ അഞ്ചു വരെയായിരിക്കും രജിസ്േട്രഷൻ, ട്രാൻസ്ഫർ നടപടികൾ തുടരുക. രജിസ്േട്രഷനും ഇലക്േട്രാണിക് ട്രാൻസ്ഫറും സെപ്റ്റംബർ എട്ടു മുതൽ 19 വരെയായിരിക്കുമെന്നും രക്ഷിതാക്കൾ വഴിയാണ് നടക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. http://tasjeel.edu.gov.qa എന്ന വെബ് അഡ്രസിലൂടെയാണ് ഇലക്േട്രാണിക് ട്രാൻസ്ഫർ നടക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.