ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അൽ വക്റസൂഖിലെയ ും സൂഖ് വാഖിഫിലെയും പരിപാടികൾ വ്യത്യസ്തം. വക്റ സൂഖിലെ ഹൊറർ ഹൗ സ് ആണ് വലിയ പ്രത്യേകത. നിങ്ങൾ ധൈര്യശാലിയാണോ എന്ന് അറിയാനുള്ള അ വസരവുംകൂടിയാണിത്. പേടിപ്പെടുത്തുന്ന വിവിധ കാര്യങ്ങൾ ഒളിച്ചിരി ക്കുന്ന പത്ത് മുറികളാണ് ഹൊറർ ഹൗസിൽ ഉള്ളത്. വൈകീട്ട് ആറു മുതൽ 10 വരെയാണ് പ്രവർത്തനസമയം. 25 റിയാൽ ആണ് ഹൊറർ ഹൗസിൽ പ്രവേശിക്കാനുള്ള ടിക്കറ്റ് നിരക്ക്. ഗർഭിണികൾക്കും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഹൊറർ ഹൗസിലേക്ക് പ്രവേശനമില്ല. സൂഖ് വാഖിഫിൽ നടക്കുന്ന അന്താരാഷ്ട്ര സർക്കസാണ് മറ്റൊരു പ്രധാന ആകർഷണം. യൂറോപ്യൻ കലാകാരന്മാരാണ് സർക്കസിൽ അണിനിരക്കുന്നത്.
ഒരു മണിക്കൂറിലധികം ൈദർഘ്യമുള്ള സർക്കസ് എല്ലാ രാത്രിയിലും മൂന്ന് ഷോകൾ ഉണ്ടാകും. 20 റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഇതിനുപുറമേ രണ്ട് സൂഖുകളിലുമായി വിവിധ ടെൻറുകളിലായി കുട്ടികൾക്കായുള്ള വിവിധ വിനോദപരിപാടികളും ഉണ്ട്.
ബലിപെരുന്നാൾ അവധിയും സമ്മർ ഇൻ ഖത്തറും ഒരുമിച്ച് എത്തിയതോടെ സൂഖ് വാഖിഫിൽ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സൂഖിലെ ഭക്ഷ്യ, പാനീയ ഔട്ട്ലെറ്റുകളിലെല്ലാം അഭൂതപൂർവമായ തിരക്കാണ്. ഖത്തറിൽനിന്നുള്ളവർക്കു പുറമേ, പുറത്തുനിന്നുമെത്തുന്ന സന്ദർശകരുടെയും ഇഷ്ടകേന്ദ്രമാണ് പൗരാണിക ചന്തയുടെ മാതൃകയിൽ ആധുനികമായി നിർമിച്ച സൂഖ് വാഖിഫ്. ആയിരക്കണക്കിനാളുകളാണ് ദിവസവും സൂഖിലെത്തുന്നത്.
തിരക്ക് മുന്നിൽകണ്ട് നിരവധി ഷോപ്പുകളും കഫേകളും പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുമുണ്ട്. ഖത്തറിെൻറ വിസ നടപടികൾ എളുപ്പമാക്കിയതും ഒാൺ അറൈവൽ വിസ കൂടുതൽ രാജ്യങ്ങളിലേക്കും ഏർപ്പെടുത്തിയതും വിനോദസഞ്ചാരത്തോടൊപ്പം രാജ്യത്തെ വ്യാപാരമേഖലയിലും വൻ കുതിപ്പിനാണ് കളമൊരുക്കിയത്. ഈദാഘോഷങ്ങളുടെ ഭാഗമായി സൂഖിൽ പ്രത്യേകം ഉയർത്തിയ കൂറ്റൻ ടെൻറിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളിലധികവും കുട്ടികൾക്കായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സാംസ്കാരിക, സംഗീത പ്രദർശനങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.