ദോ ഹ: തുർക്കിയിലേക്ക് ഖത്തറിൽ നിന്ന് പോകുന്ന വിനോദസഞ്ചാരികൾ ക ൂടുന്നു. ഖത്തറിൽ നിന്നുള്ളവരുടെ പ്രിയ അവധിക്കാല കേന്ദ്രമായി തുര്‍ക്കി മാറുകയാണ്. ടര്‍ക്കിഷ് സംസ്കാരം കൂടുതല്‍ മനസ്സിലാക്കാന്‍ ഖത്തരികളെ സന്ദര്‍ശനങ്ങള്‍ സഹായിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു. ടര്‍ക്കിഷ് തലസ്ഥാനമായ ഇസ്തംബൂള്‍ സന്ദര്‍ശകരുടെ പ്രത്യേകിച്ചും ഖത്തരികളുടെ ഇഷ്ടകേന്ദ്രമാണ്. ടര്‍ക്കിഷ് കോണ്‍സുലേറ്റ് ജനറല്‍ കള്‍ച്ചറല്‍ ആൻഡ് ടൂറിസം ഓഫിസിെൻറ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഈ വര്‍ഷം ആദ്യ നാലുമാസത്തില്‍ തുര്‍ക്കിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് 30,160 ഖത്തരികളാണ് സന്ദര്‍ശനം നടത്തിയത്.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 14.09 ശതമാനത്തിെൻറ വര്‍ധനവുണ്ടായി. ഏപ്രിലില്‍ 12,766 ഖത്തരി പൗരന്മാരാണ് തുര്‍ക്കിയിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞവര്‍ഷം ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തരി സന്ദർശകരുടെ എണ്ണത്തില്‍ 101.77 ശതമാനമാണ് വര്‍ധന. നിലവില്‍ ആഴ്ചയില്‍ 66 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും തുര്‍ക്കിയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സര്‍വിസ് നടത്തുന്നത്. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളിലായി (ജനുവരി, ഫെബ്രുവരി) 11,700ലധികം ഖത്തരികള്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ഖത്തറില്‍ നിന്നും തുര്‍ക്കി സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം കാര്യമായ വര്‍ധനവുണ്ടാകുന്നുണ്ട്. 2017ല്‍ 48,764 ഖത്തരി സ്വദേശികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ഖത്തരി സന്ദര്‍ശകരുടെ എണ്ണം 96,327 ആയി വര്‍ധിച്ചു. സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.