ദോഹ: ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയുടെ ആസ്ഥാനമായ ഗാ ബ്രോണിലേക്ക് ഖത്തര്‍ എയര്‍വെയ്സ് സര്‍വിസ് തുടങ്ങുന്നു. ബോട്സ്വ ാനയിലേക്കുള്ള നേരിട്ടുള്ള ആദ്യ സര്‍വിസാണിത്. ഒക്ടോബര്‍ 27ന് സര്‍വിസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ദോഹയില്‍ നിന്ന് ഗാബ്രോണിലേക്ക് വിമാനം പറക്കുക. രാവിലെ 6.55ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ക്യു ആര് 1377 നമ്പര്‍ വിമാനം ഉച്ചക്ക് 2.50ന് ജൊഹാനസ്ബര്ഗിലെത്തും. തുടര്‍ന്ന് 3.55ന് ജൊഹാനസ്ബര്‍ഗില്‍ നിന്നും പുറപ്പെട്ട് 4.50ന് ഗാബ്രോണില് എത്തിച്ചേരും. വൈകീട്ട് 6.35ന് ഗാബ്രോണില് നിന്നും തിരിച്ചു പറക്കുന്ന ഖത്തര്‍ എയര്‍വെയ്സ് ക്യു ആര് 1378 വിമാനം ജൊഹാനസ്ബര്‍ഗില്‍ 7.30ന് എത്തിച്ചേരും.
അവിടെ നിന്നും രാത്രി 8.40ന് പറന്നുയര്‍ന്ന് പിറ്റേന്നു പുലര്‍ച്ചെ 6.35ന് ദോഹയിലിറങ്ങുന്ന വിധത്തിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. എയര്‍ബസ് എ 350900 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പ്രതിവാരം മൂന്ന് സര്‍വിസുകളാണ് ഗാബ്രോണിലേക്ക് നടത്തുക. ബിസിനസ് ക്ലാസില്‍ 36 സീറ്റുകളും ഇക്കണോമിയില്‍ 247 സീറ്റുകളുമാണുണ്ടാവുക. ബോട്സ്വാനന്‍ തലസ്ഥാനത്തേക്ക് വിമാനം പറത്തുന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റ് വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വെയ്സ്. നിലവില്‍ ആഫ്രിക്കയിലെ 15 രാജ്യങ്ങളിലെ 22 കേന്ദ്രങ്ങളിലേക്ക് കമ്പനി സര്‍വിസ് നടത്തുന്നുണ്ട്. പുതിയ സര്‍വിസ് ആരംഭിക്കുന്നതോടെ ലോകത്തിലെ 160 കേന്ദ്രങ്ങളിലേക്കുള്ള ബന്ധമാണുണ്ടാവുകയെന്നും ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.