ദോഹ: ഇന്ത്യയുടെ രാഷ്ട്രപിതാവിന് ഖത്തറിെൻറ ആദരം. ഗാന്ധി ജ യന്തിയോടനുബന്ധിച്ച് ഖത്തർ പോസ്റ്റിെൻറ ഗാന്ധി സ്റ്റാമ്പിലൂടെയാണ് ഖത്തർ ആദരവ് വ്യക്തമാക്കിയിരിക്കുന്നത്. ഗാന്ധിജയന്തി തലേന്ന് വിർജീനിയ കോമൺവെൽത്ത് ആർട്ട് ഖത്തറിൽ നടന്ന പ്രത്യേക പരിപാടിയിലാണ് ഖത്തർ പോസ്റ്റ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.ഇന്ത്യൻ അംബാസഡർ പി. കുമരന് നൽകി ഖത്തർ പോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസർ ഹമദ് മുഹമ്മദ് അൽ ഫഹീദയാണ് സ്റ്റാമ്പിെൻറ പ്രകാശനം നിർവഹിച്ചത്. മഹാത്മ ഗാന്ധിയുടെ 150ാമത് ജന്മദിനത്തോടനുബന്ധിച്ച് ‘സെലിേബ്രറ്റിങ് ഖാദി: ദ ഫാബ്രിക് ഓഫ് ഫ്രീഡം’ എന്ന തലക്കെട്ടിൽ കോളജ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയോടനുബന്ധിച്ച് പ്രത്യേക പ്രദർശനവും ഫാഷൻ പ്രദർശനവും നടന്നു. ഇന്ത്യ-ഖത്തർ 2019 സാംസ്കാരിക വർഷത്തോടനുബന്ധിച്ചാണ് ഗാന്ധി ജയന്തിയോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട സമയമാണിതെന്നും ഇന്ത്യ-ഖത്തർ സാംസ്കാരിക വർഷത്തോടൊപ്പം രാഷ്ട്രപിതാവിെൻറ 150ാമത് ജന്മദിനവും വന്നെത്തിയിരിക്കുകയാണെന്നും മഹാത്മ ഗാന്ധിയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യൻ സംസ്കാരം, ഇന്ത്യൻ ഫാഷൻ, ഇന്ത്യൻ ടെക്സ്റ്റയിൽ മേഖല തുടങ്ങിയ മേഖലയിൽ എന്തെങ്കിലും പദ്ധതി അവതരിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെന്നും സ്റ്റാമ്പ് പ്രകാശന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഖാദിയുടെ വ്യത്യസ്തവും ക്രിയാത്മകവുമായ ഉപയോഗവുമായി ബന്ധപ്പെട്ട് ചടങ്ങിൽ പ്രത്യേക പ്രസേൻറഷനും നടന്നു. ഖാദിയുടെ പ്രചാരകനായിരുന്നു ഗാന്ധിജിയെന്നും ജനങ്ങളെ ഖാദി ഉൽപന്നങ്ങൾ ഉപയോഗിക്കാനും ഉൽപാദിപ്പിക്കാനും അദ്ദേഹം േപ്രരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി ആർട്സ് ഖത്തറുമായും ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറവുമായും സഹകരിച്ച് ഇന്ത്യൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.