ലെ​ബ​നാ​നി​ലെ അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ സ​ഹാ​യം

ലെ​ബ​നാ​നി​ലെ അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ഖ​ത്ത​ർ

ദോ​ഹ: ലെ​ബ​നാ​നി​ലെ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് വീ​ടു​ക​ളി​ൽ നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കും ദു​രി​ത​ബാ​ധി​ത​ർ​ക്കും ആ​ശ്വാ​സ​മാ​യി ഖ​ത്ത​റി​ന്റെ സ​ഹാ​യം. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി ലെ​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​തി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ വി​ത​ര​ണം ആ​രം​ഭി​ച്ചു.

ലെ​ബ​നീ​സ് റെ​ഡ് ക്രോ​സ്, ലെ​ബ​നാ​ൻ സോ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 4,140 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ 20,700 പേ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, 3,741 ശു​ചി​ത്വ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ലെ​ബ​നാ​നി​ൽ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് വീ​ടു​ക​ൾ വി​ട്ട് അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ കു​ടും​ബ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​മാ​യി വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ് ഖ​ത്ത​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും, ശു​ചി​ത്വ കി​റ്റു​ക​ളും അ​ട​ങ്ങി​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് ലെ​ബ​നാ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Qatar helps refugees in Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.