ദോഹ: ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രമുഖ ചാരിറ്റി കൂട്ടാ യ്മയായ ആസ്റ്റര്‍ വളൻറിയേഴ്സ് ഖത്തറില്‍ പ്രവര്‍ത്തനം ആ രംഭിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറത്തിെൻറ (ഐ.സി.ബി.എഫ്) അസോസിയേറ്റ് സംഘടനയായാണ് പ്രവര്‍ത്തനം. ഔദ്യോഗിക ഉദ്ഘാടനം ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എന്‍. ബാബുരാ ജന്‍ നിർവഹിച്ചു.
ഉപദേശകസമിതി അംഗവും രക്ഷാധികാരിയുമായ ഡോ.സമീര്‍ മൂപ്പന് അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ വളൻറിയേഴ്സ് ഗ്ലോബല്‍ ഹെഡ് ഡോ. കൃഷ്ണഭാസ്കര്‍ മംഗലശേരി, ഐ.സി.ബി.എഫ് സെക്രട്ടറി അവിനാശ് ഗെയ്ക്വാദ്, മറ്റു വിവിധ സംഘടനാ ഭാരവാഹികൾ പെങ്കടുത്തു. വളൻറിയര്‍ അംഗവും ദോഹ ബിര്‍ള പബ്ലിക് സ്കൂള്‍ വിദ്യാർഥിനിയുമായ നയനേന്ദു ആനന്ദ് പരിപാടിയുടെ കോമ്പറിങ് നിര്‍വഹിച്ചു. വളൻറിയേഴ്സ് പ്രസിഡൻറ് നിഖില്‍ ജോസഫും മറ്റു ഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്തു.
റെജില്‍ ജേക്കബ് (വൈസ് പ്രസിഡൻറ്), വിഷ്ണുപ്രസാദ് കെ.എസ് (ജനറല്‍ സെക്രട്ടറി), റീന മേരി രാജി (ജോയൻറ് സെക്രട്ടറി), അവിനാശ് ഗൗഡ (ട്രഷറർ), ഡോ.മഹേഷ് പട്ടേല്‍, നസീബുറഹ്മാന്, മിഥുന് കുമാര്‍, രശ്മി സഞ്ജീവ്, ജോന്‍സി ജോസഫ്, രൂപേഷ് നന്ദന് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സമൂഹത്തില്‍ സേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കിയും സഹായം ആവശ്യമായിവരുന്നവര്‍ക്ക് സേവനം ലഭ്യമാക്കിയും നടത്തുന്ന ആസ്റ്റര്‍ വളൻറിയറിെൻറ പ്രവര്‍ത്തങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് പി.എന്‍. ബാബുരാജന് പറഞ്ഞു. വളൻറിയേഴ്സിെൻറ ലക്ഷ്യങ്ങൾ, ഇന്ത്യ, ഫിലിപ്പീന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ചും ഡോ. കൃഷ്ണഭാസ്കര്‍ മംഗലശേരി വിശദീകരിച്ചു.
താല്പര്യമുള്ളവർക്ക് വളൻറിയറിെൻറ ഭാഗമാകാം. ഇതിനായി +974 74799321 എന്ന ഒഫീഷ്യല്‍ വാട്സ്ആപ് നമ്പറില്‍ സന്ദേശം അയക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.