ഗൾഫ്​ ആരാധകർക്ക്​ ലോകകപ്പ്​ വേദികളി​ലെത്താൻ ഷട്ട്​ൽ സർവീസുമായി ഖത്തർ എയർവേസ്​

ദോഹ: ലോകകപ്പ്​ ഫുട്​ബാളിന്​ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ആരാധകരെ ഖത്തറിലെത്തിക്കാൻ വിവിധ ഗൾഫ്​ എയർലൈൻസുകളുമായി ചേർന്ന്​ ഷട്ട്​ൽ സർവീസ്​ ​പ്രഖ്യാപിച്ച്​ ഖത്തർ എയർവേസ്​. ദുബൈയിൽ നിന്നും ​ൈഫ്ല ദുബൈ, കുവൈത്ത്​ സിറ്റിയിൽ നിന്നും കുവൈത്ത്​ എയർവേസ്​, മസ്കറ്റിൽ നിന്നും ഒമാൻ എയർ, റിയാദ്​, ജിദ്ദ എന്നീ സൗദി നഗരങ്ങളിൽ നിന്നും സൗദിയ എയർലൈൻസ്​ എന്നിവയാണ്​ ലോകകപ്പ്​ കാലയളവിൽ ഖത്തറിലേക്ക്​ സർവീസ്​ നടത്തുന്നത്​.\

ഇതുസംബന്ധിച്ച്​ കമ്പനികളുമായി ധാരയായതായി ഖത്തർഎയർവേസ്​ സി.ഇ.ഒ അക്​ബർ അൽ ബാകിർ പറഞ്ഞു. ഇത്തിഹാദ്​ എയർവേസും എയര്‍ അറേബ്യയും അധികം വൈകാതെ ഷട്ടിൽ സർവീസിന്‍റെ ഭാഗമാവുമെന്ന സൂചനയും അദ്ദേഹം നൽകി.

24 മണിക്കൂറും ദോഹയിലേക്ക്​ യാത്രാ സൗകര്യം ഒരുക്കുന്ന വിധത്തിലാണ്​ ഗൾഫ്​ എയർലൈനസ്​ കമ്പനികളുമായി ഷട്ടിൽ സർവീസ്​ സംബന്ധിച്ച്​ ധാരണാ പത്രത്തിൽ ഒപ്പവെച്ചതെന്ന്​ അക്​ബർ അൽ ബാകിർ വിശദീകരിച്ചു.

Tags:    
News Summary - Qatar Airways launches shuttle service for Gulf fans of world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.