എയർ ഓപറേഷൻസ് സെന്റർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചപ്പോൾ
ദോഹ: ഖത്തറിനു നേരെ തുടർച്ചയായി ആക്രമണ ഉണ്ടാകുന്ന സാഹചര്യത്തിൽ രാജ്യത്ത സുരക്ഷ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യോമസേന കേന്ദ്രം (എയർ ഓപ്പറേഷൻസ് സെന്റർ) സന്ദർശിച്ചു. സൈനിക യൂണിറ്റുകളുടെ സജ്ജീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തിയ ഖത്തർ അമീർ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വ്യോമപാതയും സമുദ്രപരിധിയും സംരക്ഷിക്കുന്നതിനുമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദീകരണം തേടി. ഖത്തറി സായുധ സേനാംഗങ്ങളുടെ പരിശ്രമങ്ങളെയും പ്രവർത്തനങ്ങളെയും അമീർ പ്രശംസിച്ചു. രാജ്യത്തെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കിന്നതിനായി ആവശ്യമായ സജ്ജീകരണങ്ങളും ഏകോപനവും മെച്ചപ്പെടുത്തുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ കമാൻഡ് സെന്ററിലും (എൻ.സി.സി) അമീർ ഇന്നലെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.