സൗ​ത്ത് കേ​ര​ള എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (സ്കി​യ) ഇ​ഫ്താ​ർ സം​ഗ​മത്തിൽ പങ്കെടുത്തവർ

സ്കി​യ ഇ​ഫ്താ​ർ ബ​ഹു​ജ​ന മീ​റ്റ്

ദോ​ഹ: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി തു​ട​ങ്ങി​യ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ​യാ​യ സൗ​ത്ത് കേ​ര​ള എ​ക്സ്പാ​ട്സ് അ​സോ​സി​യേ​ഷ​ൻ (സ്കി​യ) ഇ​ഫ്താ​ർ സം​ഗ​മം ബ​ർ​വ വി​ല്ലേ​ജി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ബി​ലാ​ൽ ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്‌​ലം ഈ​രാ​റ്റു​പേ​ട്ട റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് ഷം​സു​ദ്ധീ​ൻ ന​ന്ദി പ​റ​ഞ്ഞു.

റ​മ​ളാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ട്ടി​ലെ നി​ര​വ​ധി റ​മ​ദാ​ൻ കി​റ്റു​ക​ളും ഖ​ത്ത​റി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. സി​ദ്ധീ​ഖ് സൈ​നു​ദ്ധീ​ൻ, അ​ബ്ദു​ൽ ക​രീം ല​ബ്ബ, സ​ബാ സെ​യി​ൻ, ഫാ​റൂ​ഖ് ഹു​സൈ​ൻ, എം.​ടി. അ​സീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യി പ്ര​വ൪​ത്തി​ക്കു​ന്ന സ്കി​യ ബൃ​ഹ​ത്താ​യ ക്ഷേ​മ​പ​ദ്ധ​തി​ക​ളും ന​ട​ത്തി​വ​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​മാ​യി നി​ർ​ദ്ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ൪​ക്കും സൗ​ജ​ന്യ താ​മ​സ​സൗ​ക​ര്യം, ഭ​ക്ഷ​ണം, ആം​ബു​ല​ൻ​സ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി അ​ഭ​യ​കേ​ന്ദ്രം സ്കി​യ ഖ​ത്ത​റി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു വ​രു​ന്ന സ്ഥാ​പ​ന​മാ​ണ്. 

Tags:    
News Summary - Skia Iftar Mass Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.