ദോഹ: പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവരും വീടുകളിലും താമസസ്ഥലങ്ങളിലും തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തു പോകുന്നത് ഒഴിവാക്കണം. പൗരന്മാരും താമസക്കാരും സന്ദർശകരും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കിയ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും വാർത്തക്കുറിപ്പിൽ വിശദമാക്കി. കൂടാതെ, അപകട സ്ഥലങ്ങളിലേക്ക് പോകുകയോ പരിസരങ്ങളിൽ ഒത്തുകൂടുകയോ ചെയ്യരുത്, ഇത്തരം നടപടികൾ അധികാരികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രാലയംഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.