ദോഹ: ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും ഖത്തറിൽ നിരവധിപേർ പിടിയിൽ. വിവിധ രാജ്യക്കാരായ 194 പേരെ ആണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇകണോമിക്-സൈബർ ക്രൈംസ് പ്രതിരോധ വകുപ്പ് പിടികൂടിയത്.
പിടികൂടിയവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചു. നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതിനും പങ്കുവെക്കുന്നതിനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനുമെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ യാതൊരുവിധ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കരുത്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.