ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സ് ഭാ​​ഗി​​ക​​മാ​​യി സ​​ർ​​വി​​സ് പു​​ന​​രാ​​രം​​ഭി​​ച്ചു

ദോ​​ഹ: ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സ് സ​​ർ​​വി​​സ് ഭാ​​ഗി​​ക​​മാ​​യി പു​​ന​​രാ​​രം​​ഭി​​ച്ചു. മ​​സ്ക​​ത്തി​​ൽ നി​​ന്നും റി​​യാ​​ദി​​ൽ നി​​ന്നു​​മു​​ള്ള സ​​ർ​​വി​​സു​​ക​​ളാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. മ​​സ്ക​​ത്തി​​ൽ നി​​ന്ന് ല​​ണ്ട​​ൻ, ബെ​​ർ​​ലി​​ൻ, കോ​​പ്പ​​ൻ​​ഹേ​​ഗ​​ൻ, മാ​​ഡ്രി​​ഡ്, റോം, ​​ആം​​സ്റ്റ​​ർ​​ഡാം എ​​ന്നീ ആ​​റ് ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും റി​​യാ​​ദി​​ൽ നി​​ന്ന് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​ലേ​​ക്കു​​മാ​​ണ് പ്ര​​ത്യേ​​ക വി​​മാ​​ന​​ങ്ങ​​ൾ സ​​ർ​​വി​​സ് ന​​ട​​ത്തു​​ക.

മേ​​ഖ​​ല​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഖ​​ത്ത​​റി​​ലെ​​യും മ​​റ്റ് ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും വ്യോ​​മ​​പാ​​ത​​ക​​ൾ അ​​ട​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സ് സ​​ർ​​വി​​സ് താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വെ​​ച്ചി​​രു​​ന്ന​​ത്. ഖ​​ത്ത​​റി​​ന്റെ വ്യോ​​മ​​പാ​​ത അ​​ട​​ച്ച​​തോ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ട്രാ​​ൻ​​സി​​റ്റ് യാ​​ത്ര​​ക്കാ​​രാ​​ണ് നി​​ല​​വി​​ൽ ദോ​​ഹ​​യി​​ലു​​ള്ള​​ത്.ഔ​​ദ്യോ​​ഗി​​ക അ​​റി​​യി​​പ്പു​​ക​​ൾ ല​​ഭി​​ക്കാ​​ത്ത പ​​ക്ഷം വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക് പോ​​ക​​രു​​തെ​​ന്നും പു​​തി​​യ യാ​​ത്രാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് യാ​​ത്ര​​ക്കാ​​രെ നേ​​രി​​ട്ട് അ​​റി​​യി​​ക്കു​​മെ​​ന്നും ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​സ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

വ്യോ​​മ​​പാ​​ത സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്ന് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ അ​​ധി​​കൃ​​ത​​ർ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തു വ​​രെ സാ​​ധാ​​ര​​ണ വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ നി​​ർ​​ത്തി​​വെ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ത് സം​​ബ​​ന്ധി​​ച്ച പു​​തി​​യ അ​​റി​​യി​​പ്പ് വെ​​ള്ളി​​യാ​​ഴ്ച ഉ​​ണ്ടാ​​കും.

Tags:    
News Summary - Qatar Airways partially resumes service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.