ചേരുവകൾ:
കീമ (ബീഫ് / ചിക്കൻ) – 250 ഗ്രാം
സവാള – 1 (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 3 അല്ലി (ചതച്ചത്)
പച്ചമുളക് – 1–2 (ചെറുതായി അരിഞ്ഞത്)
മല്ലിയില
ജീരകപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1/2ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2ടീസ്പൂൺ
തക്കാളി - ചെറുത്
ഉപ്പ് – ആവശ്യത്തിന്
ഒലീവ് ഓയിൽ
കുബ്ബൂസ് – 3–4 എണ്ണം
ബ്രഷ് ചെയ്യാൻ അൽപം ഒലീവ് ഓയിൽ / ബട്ടർ
തയാറാക്കുന്ന വിധം:
ഒരു ബൗളിൽ കീമ, സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, തക്കാളി, മസാല പൊടികൾ, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുബ്ബൂസ് നടുവിൽ കട്ട് ചെയ്ത് പോക്കറ്റ് രൂപത്തിൽ തുറക്കുക. തയാറാക്കിയ ഫില്ലിങ് കുബ്ബൂസിനുള്ളിൽ കനം കുറച്ചു നിറയ്ക്കുക. ആവശ്യമെങ്കിൽ മുകളിൽ ചീസ് കൂടി ചേർക്കാം. കുബ്ബൂസിന് മുകളിൽ അൽപം എണ്ണ /ബട്ടർ ബ്രഷ് ചെയ്യുക. പാൻ ചൂടാക്കി മീഡിയം തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ചുട്ടെടുക്കുക. ഓവൻ ആണെങ്കിൽ 180 ഡിഗ്രി C-ൽ 12–15 മിനിറ്റ് ബേക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.