ദോഹ: പൊലീസ് സേനയുടെ പരിശീലനത്തിലും മ്യൂസിയം രംഗത്തെ വിവിധ മേഖ ലകളിലും പരസ്പരം സഹകരിക്കാൻ ഖത്തറും കൊറിയയും തീരുമാനിച്ചു. ഖത്തറിലെയും കൊറിയയിലെയും നീതിന്യായ മന്ത്രാലയങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണപത്രം, ഖത്തര്‍ മ്യൂസിയംസിനും നാഷനല്‍ മ്യൂസിയം ഇന്‍ ദ റിപ്പബ്ലിക് ഓഫ് കൊറിയക്കുമിടയില്‍ അക്കാദമിക് കൈമാറ്റത്തിനായി ധാരണപത്രം, ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിനും കൊറിയന്‍ ദേശീയ പൊലീസ് ഏജന്സിക്കുമിടയില് പരിശീലനവും വൈദഗ്ധ്യ കൈമാറ്റവും സംബന്ധിച്ച സുരക്ഷസഹകരണത്തിനായുള്ള കര്‍മപദ്ധതി എന്നിവയില്‍ ഇരുരാജ്യങ്ങളും ഒപ്പുെവച്ചു. ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് ഇയോനിെൻറ ഖത്തർ സന്ദർശനത്തിെൻറ ഭാഗമായിരുന്നു ഇത്.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആൽ ഥാനി ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. അമീരി ദിവാന് ഓഫിസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങളും അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും പൊതുവായ ആശങ്കകളുള്ള കാര്യങ്ങളും അവലോകനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽ ഥാനിയും കൊറിയന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.
രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കൊറിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായകമാകുമെന്ന് അ ദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മികച്ച സഹകരണമാണുള്ളതെന്നും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉറ്റുനോക്കുകയാണെന്നും കൊറിയന്‍ പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പ്രത്യേകിച്ചും ഊര്‍ജം, വ്യാപാരം, നിക്ഷേപം, സുരക്ഷ, ആരോഗ്യം, ടൂറിസം, ഗതാഗതം തുടങ്ങിയവയില്‍ ബന്ധം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പൊതുവായ താല്പര്യമുള്ള പ്രാദേശികവും രാജ്യാന്തരവുമായ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇരുവരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവിധ ധാരണപത്രങ്ങളില്‍ ഒപ്പുെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.