ദോഹ: ഖത്തര്‍ ഫൗണ്ടേഷനകത്ത് പണിതീര്‍ത്ത ഓക്സിജന്‍ പാര്‍ക്കില്‍ വിപുലമായ സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് പാര്‍ക്ക് വിതാനിച്ചിരിക്കുന്നത്. വ്യായാമത്തിനുള്ള വിപുലമായ സൗകര്യമാണ് ഇവിടെയുള്ളത്. ഏഴ് കിലോ മീറ്റര്‍ നീളത്തില്‍ നടത്തത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശില്‍പ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച തോട്ടങ്ങള്‍, നൂറ്ക്കണക്കിന് അപൂര്‍വ ചെടികള്‍, വസന്ത കാലത്തിന് മാറ്റ് കൂട്ടുന്ന രാജ്യത്തെ ഏറ്റവും വിശാലമായ ഗാര്‍ഡന്‍, പ്രാദേശികവും രാജ്യാന്തരവുമായ മരങ്ങള്‍ എല്ലാം ഇവിടെ വിതാനിച്ചിട്ടുണ്ട്. ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ മാനസിക പിരിമുറുക്കം കുറക്കാന്‍ ഇത് സഹായിക്കും. ഇവിടെയത്തെുന്നവര്‍ക്ക് മാനസികമായ ഉല്ലാസം ലഭിക്കാന്‍ പാകമായ തരത്തിലാണ് പാര്‍ക്ക് സംവിധാനിച്ചിക്കുന്നത്. ഒരേ സമയം വ്യായാമം ചെയ്യാനുള്ള അവസരം ഉള്ളതോടൊപ്പം തന്നെ വിശ്രമിക്കാനും സ്പോര്‍ട്സ് ഇനങ്ങളില്‍ പരിശീലനം തേടാനുമുള്ള സാഹചര്യവും ഇവിടെയുണ്ട്.
ഖത്തറിലുള്ള പൊതു സമൂഹത്തിന് മാനസിക ഉല്ലാസം നേടാന്‍ പറ്റിയ ഇടം എന്ന നിലക്കാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ഇങ്ങനെയൊരു പാര്‍ക്ക് സംവിധാനിച്ചിരിക്കുന്നത്. ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്‍്ററിന് സമീപമാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എജ്യുക്കേഷന്‍ സിറ്റി ഗേറ്റ് നമ്പര്‍ മൂന്നിലൂടെ അകത്ത് പ്രവേശിക്കാം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ഒന്‍പത് മണി വരെ എല്ലാ ദിവസങ്ങളിലും പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.