നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ൽ; ആ​ശ​ങ്ക​യി​ൽ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: ദേ​ശീ​യ യോ​ഗ്യ​താ പ​രീ​ക്ഷ (നീ​റ്റ് യു.​ജി) റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മാ​സ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത്, പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലി​രു​ന്ന് പ​രീ​ക്ഷ​ക്കാ​യി ത​യാ​റെ​ടു​ത്ത പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യാ​ണി​തെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ ആ​ക്ഷേ​പം. ഖ​ത്ത​റി​ലെ​യും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ പ​ല വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത തു​ട​ർ​പ​ഠ​ന​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളു​മാ​യി ഇ​തി​ന​കം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താ​ൻ തി​രി​ച്ചെ​ത്ത​ണം.

എ​ന്നാ​ൽ, നാ​ട്ടി​ലെ വി​വി​ധ സെ​ന്റ​റു​ക​ളി​ൽ പോ​യി പ​രീ​ക്ഷ എ​ഴു​തി ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് പു​നഃ​പ​രീ​ക്ഷ​ക്കാ​യി വീ​ണ്ടും തി​രി​ച്ചും യാ​ത്ര ചെ​യ്യേ​ണ്ടി വ​രും. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു. ഇ​ത് വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ത​യാ​റെ​ടു​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ പ്ലാ​നു​ക​ളെ പൂ​ർ​ണ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ന​ത്ത വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വേ​ന​ല​വ​ധി സീ​സ​ണി​ൽ തു​ട​രെ​ത്തു​ട​രെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​കും വ​രു​ത്തി​വെ​ക്കു​ക.

ക്ര​മ​ക്കേ​ടു​ക​ളെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ ന​ട​പ​ടി കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വീ​ര്യ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണെന്നും ആ​ക്ഷേ​പ​മു​ണ്ട്. പു​തി​യ പ​രീ​ക്ഷ​യും ഫ​ല​പ്ര​ഖ്യാ​പ​ന​വും നീ​ളു​ന്ന​തോ​ടെ ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം വൈ​കു​മെ​ന്ന ആ​ധി​യും ര​ക്ഷി​താ​ക്ക​ൾ​ ഉന്നയിക്കുന്നു. പു​നഃ​പ​രീ​ക്ഷ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധി​ക പ​രീ​ക്ഷാ ഫീ​സ് ഈ​ടാ​ക്കി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വാ​സി​ക​ളു​ടെ ല​ക്ഷ​ങ്ങ​ൾ വ​രു​ന്ന യാ​ത്രാ ചെ​ല​വു​ക​ൾ​ക്ക് ആ​ര് മ​റു​പ​ടി ന​ൽ​കു​മെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു.

പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു കൊ​ണ്ട് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് പു​നഃ​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും, തീ​യ​തി​ക​ൾ വേ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം. മേ​യ് മൂ​ന്നി​നാ​യി​രു​ന്നു നീ​റ്റ് പ​രീ​ക്ഷ ന​ട​ന്ന​ത്.

Tags:    
News Summary - NEET exam cancellation; expatriate students worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.