ഖത്തർ ക​സ്റ്റം​സ് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മ​റി​യാ​ൻ സ​ർ​വേ

ദോ​ഹ: രാ​ജ്യ​ത്തെ ക​സ്റ്റം​സ് സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും കാ​ര്യ​ക്ഷ​മ​ത​യും വി​ല​യി​രു​ത്തു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നു​മാ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ക​സ്റ്റം​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​തു​ജ​ന അ​ഭി​പ്രാ​യ സ​ർ​വേ ആ​രം​ഭി​ച്ചു. സി​വി​ൽ സ​ർ​വി​സ് ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ബ്യൂ​റോ​യു​മാ​യി സ​ഹ​ക​രി​ച്ച് 'ഷാ​രി​ക്' (Sharek) എ​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ, പ്ര​വാ​സി​ക​ൾ, ബി​സി​ന​സ് സം​രം​ഭ​ക​ർ എ​ന്നി​വ​ർ​ക്ക് ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും സേ​വ​ന അ​നു​ഭ​വ​ങ്ങ​ളും പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ക്കാം.

ക​സ്റ്റം​സ് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, രാ​ജ്യ​ത്തെ അ​തി​ർ​ത്തി​ക​ളി​ലെ​യും ക്ലി​യ​റ​ൻ​സ് കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണ് സ​ർ​വേ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ക​സ്റ്റം​സ് ക്ലി​യ​റ​ൻ​സ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നും ഉ​പ​ഭോ​ക്തൃ സേ​വ​ന നി​ല​വാ​രം ഉ​യ​ർ​ത്താ​നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ഹാ​യി​ക്കും.

സ​ർ​വേ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സി​വി​ൽ സ​ർ​വി​സ് ആ​ൻ​ഡ് ഗ​വ​ൺ​മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ബ്യൂ​റോ​യു​ടെ​യും ക​സ്റ്റം​സ് അ​തോ​റി​റ്റി​യു​ടെ​യും സം​ഘം സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ളും ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ളും കൈ​ക്കൊ​ള്ളും.

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ലും ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ, സ​ർ​വേ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Survey to Assess Quality of Qatar Customs Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.