അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം ബാ​​​ക് ടു ​​​സ്കൂ​​​ൾ കാ​​​മ്പ​​​യി​​​ന് തുടക്കം

ദോ​​​ഹ: പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് വ​​​ർ​​​ഷ​​​ത്തെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ സ​​​ജ്ജ​​​മാ​​​യി ഖ​​​ത്ത​​​ർ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഇ​​​ന്റ​​​റാ​​​ക്ടീ​​​വ് പ​​​രി​​​പാ​​​ടി​​​ക​​​ൾ, പ​​​വ​​​ലി​​​യ​​​നു​​​ക​​​ൾ, വി​​​നോ​​​ദ-​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​പാ​​​ടി​​​ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന ശി​​​ൽ​​​പ​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് കാ​​​മ്പ​​​യി​​​ൻ.

മ​​​ന്ത്രാ​​​ല​​​യം ആ​​​ദ്യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന 'ഫ​​​സ്റ്റ് സ്റ്റെ​​​പ്' പ​​​ദ്ധ​​​തി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ​​​യും ഏ​​​ക​​​ദേ​​​ശം 10,700 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​നാ​​​നു​​​ഭ​​​വം കൂ​​​ടു​​​ത​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ സ​​​ഹാ​​​യി​​​ക്കും.

പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ന്റെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും പ​​​ങ്കു​​​വെ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ആ​​​ഗ​​​സ്റ്റ് 25ന് ​​​ഖ​​​ത്ത​​​ർ നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്റ​​​റി​​​ൽ വാ​​​ർ​​​ഷി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ഗ​​​മം ന​​​ട​​​ക്കും. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​ന ശി​​​ൽ​​​പ​​​ശാ​​​ല​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ, ക​​​മ്മ്യൂ​​​ണി​​​റ്റി പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​വും വി​​​നോ​​​ദ​​​വും സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക​​​ർ​​​വ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്പ​​​നി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​ഗ​​​സ്റ്റ് 21 മു​​​ത​​​ൽ 27 വ​​​രെ വൈ​​​കീ​​​ട്ട് പ്ര​​​ത്യേ​​​ക പ​​​വ​​​ലി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. സെ​​​പ്റ്റം​​​ബ​​​ർ 15 വ​​​രെ അ​​​ൽ​​​മീ​​​റ ശാ​​​ഖ​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന 'ബാ​​​ക്ക് ടു ​​​സ്കൂ​​​ൾ' പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യം പ​​​ങ്കാ​​​ളി​​​യാ​​​ണ്. കൂ​​​ടാ​​​തെ, ആ​​​ഗ​​​സ്റ്റ് 25 മു​​​ത​​​ൽ 27 വ​​​രെ വൈ​​​കീ​​​ട്ട് 4 മു​​​ത​​​ൽ രാ​​​ത്രി 9 വ​​​രെ മി​​​ശൈ​​​രി​​​ബി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി വി​​​നോ​​​ദ -വി​​​ദ്യാ​​​ഭ്യാ​​​സ പ​​​രി​​​പാ​​​ടി​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് പ​​​ങ്കാ​​​ളി​​​ത്ത സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്താ​​​നും, കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​വും ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യും പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷാ​​​രം​​​ഭം ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണ് മ​​​ന്ത്രാ​​​ല​​​യം ഈ ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Tags:    
News Summary - Ministry of Education Launches Back-to-School Campaign to Welcome the Academic Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.