ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഖലീൽ അൽ ഹയ്യയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഖലീൽ അൽ ഹയ്യയുമായും സംഘടനയിലെ മറ്റ് മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ടോടെ ദോഹയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഗസ്സ മുനമ്പിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും നിലവിലെ സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി.
ഗസ്സയിൽ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള റോഡ്‌മാപ്പ് അംഗീകരിക്കാനുള്ള ഹമാസിന്റെ തീരുമാനത്തെ ഖത്തർ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ തീരുമാനം ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്നും പ്രദേശത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും കരാറിലെ വ്യവസ്ഥകൾ പാലിക്കാനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ലംഘിക്കുന്നത് അവസാനിപ്പിക്കാനും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.