ഷോപ്പിങ് മാളുകളിൾ സംഘടിപ്പിച്ച പ്രാദേശിക ഈത്തപ്പഴ മേളയിൽനിന്ന്
ദോഹ: രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് രണ്ട് ആഴ്ചയിലേറെയായി നടന്ന പ്രാദേശിക ഈത്തപ്പഴ മേള സമാപിച്ചു. രാജ്യത്തെ 24 പ്രാദേശിക ഫാമുകളാണ് മേളയിൽ പങ്കെടുത്തത്. ആകെ 11,731 കിലോ പ്രാദേശിക ഈത്തപ്പഴം വിറ്റഴിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ഇതിന് പുറമേ, പ്രാദേശികമായി ഉൽപാദിപ്പിച്ച 1,161 കിലോ മറ്റ് പഴവർഗങ്ങളും മേളയിലൂടെ വിറ്റഴിച്ചിട്ടുണ്ട്.
പ്രാദേശിക ഫാമുകളെ പിന്തുണയ്ക്കുക, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് വിപണന സാധ്യതകൾ വിപുലീകരിക്കുക, വിപണിയിൽ വൈവിധ്യമാർന്ന പ്രാദേശിക ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുൻസിപ്പാലിറ്റി മന്ത്രാലയം പ്രദർശനങ്ങളും വിൽപന മേളകളും സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.