ബി​​​​​ർ​​​​​ള പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ളിൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സി.​​​​​വി. റ​​​​​പ്പാ​​​​​യി

ദേ​​​​​ശീ​​​​​യ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തുന്നു

സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാഘോഷിച്ച് വിവിധ സംഘടനകൾ, കൂട്ടായ്മകൾ, സ്കൂളുകൾ

ബി​​​​​ർ​​​​​ള പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ളിൽ ദേശീയ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി

ദോ​​​​​ഹ: ബി​​​​​ർ​​​​​ള പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ ക്യാ​​​​​മ്പ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 80ാം സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നം വി​​​​​പു​​​​​ല​​​​​മാ​​​​​യ ആ​​​​​ഘോ​​​​​ഷ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചു. ച​​​​​ട​​​​​ങ്ങി​​​​​ൽ സ്കൂ​​​​​ൾ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സി.​​​​​വി. റ​​​​​പ്പാ​​​​​യി ദേ​​​​​ശീ​​​​​യ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി. മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്റ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​യ ചി​​​​​ന്തു റ​​​​​പ്പാ​​​​​യി, നെ​​​​​വി​​​​​ൽ ലൂ​​​​​ക്കോ​​​​​സ്, സി​​​​​ദ്ധാ​​​​​ർ​​​​​ത്ഥ് ഷ​​​​​ഹാ​​​​​നി എ​​​​​ന്നി​​​​​വ​​​​​ർ സം​​​​​ബ​​​​​ന്ധി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്ന് ദേ​​​​​ശീ​​​​​യ ഗാ​​​​​നം ആ​​​​​ല​​​​​പി​​​​​ച്ചു. പ്ര​​​​​ധാ​​​​​നാ​​​​​ധ്യാ​​​​​പി​​​​​ക ലി​​​​​സി മാ​​​​​ത്യു സ്വാ​​​​​ഗ​​​​​തം പ​​​​​റ​​​​​ഞ്ഞു.

വൈ​​​​​സ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ രാ​​​​​ധി​​​​​ക റെ​​​​​ലെ, ലൈ​​​​​ഫ് മെം​​​​​ബ​​​​​ർ കെ.​​​​​എം. വ​​​​​ർ​​​​​ഗീ​​​​​സ്, അ​​​​​ധ്യാ​​​​​പ​​​​​ക -അ​​​​​ധ്യാ​​​​​പ​​​​​കേ​​​​​ത​​​​​ര ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ, ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ, വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ച​​​​​ട​​​​​ങ്ങി​​​​​നെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്ത ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സി.​​​​​വി. റ​​​​​പ്പാ​​​​​യി, പ്ര​​​​​വാ​​​​​സി ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നാ​​​​​ശം​​​​​സ​​​​​ക​​​​​ൾ നേ​​​​​ർ​​​​​ന്നു. സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര സേ​​​​​നാ​​​​​നി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ ത്യാ​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം, ക​​​​​ഴി​​​​​ഞ്ഞ എ​​​​​ട്ട് പ​​​​​തി​​​​​റ്റാ​​​​​ണ്ടനിടെ രാ​​​​​ജ്യം കൈ​​​​​വ​​​​​രി​​​​​ച്ച പു​​​​​രോ​​​​​ഗ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ലോ​​​​​ക​​​​​ത്ത് എ​​​​​വി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നാ​​​​​ലും ഇ​​​​​ന്ത്യ​​​​​യോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹം മ​​​​​ന​​​​​സ്സി​​​​​ൽ സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും രാ​​​​​ജ്യം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കു​​​​​ന്ന മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ര്‍ സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സ്

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പാ​ല​ക്കാ​ട്‌ ജി​ല്ലാ ക​മ്മി​റ്റി​യും ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ഘ​ട​ക​വും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ ദി​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. പൗ​രാ​വ​കാ​ശ​വും മാ​റു​ന്ന പൗ​ര​ബോ​ധ​വും എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ആ​ര്‍.​ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പൗ​ര​ബോ​ധ​വും അ​വ​കാ​ശ​ങ്ങ​ളെ പ​റ്റി ബോ​ധ​വാ​ന്മാ​രും ആ​യി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

 

പ്ര​വാ​സി വെ​ൽ​ഫെ​യ​ര്‍ സ്വാ​ത​ന്ത്ര്യ ദി​ന സ​ദ​സ്സ് സം​സ്ഥാ​ന

പ്ര​സി​ഡ​ന്റ്‌ ആ​ര്‍.​ ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പൗ​രാ​വ​കാ​ശ സ​മ​ര​ങ്ങ​ൾ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന പു​തി​യ​ത​ല​മു​റ ഭ​ര​ണ​കൂ​ട​ത്തോ​ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ ആ​ർ​ജ്ജ​വം കാ​ണി​ച്ചു തു​ട​ങ്ങി​യ​തി​ന്റെ തെ​ളി​വാ​ണെ​ന്നും, ഭ​ര​ണ​കൂ​ടം നീ​തി നി​ർ​വ​ഹ​ണ​ത്തി​ൽ വ​രു​ത്തു​ന്ന വീ​ഴ്ച​ക​ൾ വ​ലി​യ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് ന​മ്മു​ടെ നാ​ടി​ന്റെ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തെ കൊ​ണ്ടെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​സൂ​ർ, ഫൈ​സ​ൽ, മു​ഹ​മ്മ​ദ്‌ അ​ലി, രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ഫീ​ഖ് അ​ബ്ദു​ൽ റ​ഹ്മാ​ൻ, ശ​രീ​ഫ് ബാ​ഷ, അ​ക്ബ​ർ മ​ള​ങ്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് മു​ഹ്സി​ൻ സ​മാ​പ​നം നി​ര്‍വ്വ​ഹി​ച്ചു.

വീ​​​ര​​​ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ൾ​​​ക്ക് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് ശാ​​​ന്തി​​​നി​​​കേ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ സ്‌​​​കൂ​​​ൾ

ദോ​​​ഹ: ശാ​​​ന്തി​​​നി​​​കേ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ സ്‌​​​കൂ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നം പ്രൗ​​​ഢ​​​ഗം​​​ഭീ​​​ര​​​മാ​​​യി ആ​​​ഘോ​​​ഷി​​​ച്ചു. രാ​​​ജ്യ​​​സ്നേ​​​ഹ​​​വും അ​​​ഭി​​​മാ​​​ന​​​വും ആ​​​വേ​​​ശ​​​വും നി​​​റ​​​ഞ്ഞു​​​നി​​​ന്ന ച​​​ട​​​ങ്ങി​​​ൽ, രാ​​​ജ്യ​​​ത്തി​​​ന്റെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ഐ​​​ക്യ​​​ത്തി​​​നു​​​മാ​​​യി ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത വീ​​​ര​​​ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക​​​ൾ​​​ക്ക് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു. സ്‌​​​കൂ​​​ൾ പ്ര​​​സി​​​ഡ​​​ന്റ് റ​​​ഷീ​​​ദ് അ​​​ഹ​​​മ്മ​​​ദ്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​ഫീ​​​ഖ് റ​​​ഹീം എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് ദേ​​​ശീ​​​യ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ, എ.​​​പി.​​​ടി അം​​​ഗ​​​ങ്ങ​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

 

ശാ​​​ന്തി​​​നി​​​കേ​​​ത​​​ൻ ഇ​​​ന്ത്യ​​​ൻ സ്‌​​​കൂ​​​ളിൽ ദേശീയ പതാക ഉയർത്തുന്നു

തു​​​ട​​​ർ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​ഫീ​​​ഖ് റ​​​ഹീം, പ്ര​​​സി​​​ഡ​​​ന്റ് റ​​​ഷീ​​​ദ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. ശ​​​ക്ത​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​വും മ​​​തേ​​​ത​​​ര​​​വു​​​മാ​​​യ ഭാ​​​ര​​​തം പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ പൂ​​​ർ​​​വ്വി​​​ക​​​ർ ന​​​ൽ​​​കി​​​യ വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​വ​​​ർ പ​​​ങ്കു​​​വെ​​​ച്ചു. രാ​​​ജ്യ​​​ത്തി​​​ന്റെ മ​​​ഹ​​​ത്താ​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നും സാം​​​സ്കാ​​​രി​​​ക, സാ​​​മൂ​​​ഹി​​​ക, സാ​​​മ്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യി​​​ൽ നി​​​ർ​​​ണ്ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നും യു​​​വ​​​ത​​​ല​​​മു​​​റ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണെ​​​ന്ന് അ​​​വ​​​ർ ഓ​​​ർ​​​മ്മി​​​പ്പി​​​ച്ചു. 

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഐ.​സി.​എ​ഫ് ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​ര സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഐ.​സി.​എ​ഫ് 'ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​ര' ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ ദേ​ശ​സ്നേ​ഹ​വും പ​ര​സ്പ​ര സൗ​ഹാ​ർ​ദ്ദ​വും മ​തേ​ത​ര ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം, ഭ​ര​ണ​ഘ​ട​ന എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ക്വി​സ് മ​ത്സ​രം, ച​രി​ത്ര പ​സി​ൽ, ക്രാ​ഫ്റ്റ് നി​ർ​മാ​ണം എ​ന്നി​വ​യും ന​ട​ന്നു. വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് റ​സാ​ഖ് മാ​സ്റ്റ​ർ, സ​ദ്ദാം ഹു​സൈ​ൻ, സു​റൂ​ർ ഉ​മ്മ​ർ, ഷ​ഫീ​ക് ക​ണ്ണ​പു​രം, അ​ഫ്സ​ൽ ഇ​ല്ല​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ ജ​മാ​ലു​ദ്ധീ​ൻ അ​സ്ഹ​രി, അ​ഹ​മ്മ​ദ് സ​ഖാ​ഫി , എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എം.​​​​​ഇ.​​​​​എ​​​​​സ് ഇ​​​​​ന്ത്യ​​​​​ൻ സ്കൂ​​​​​ൾ

ദോ​​​​​ഹ: സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര സേ​​​​​നാ​​​​​നി​​​​​ക​​​​​ളു​​​​​ടെ ത്യാ​​​​​ഗ​​​​​ങ്ങ​​​​​ളെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ 80ാമ​​​​​ത് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​നം അ​​​​​ബു ഹ​​​​​മൂ​​​​​ർ എം.​​​​​ഇ.​​​​​എ​​​​​സ് ഇ​​​​​ന്ത്യ​​​​​ൻ സ്കൂ​​​​​ൾ വി​​​​​പു​​​​​ല​​​​​മാ​​​​​യ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളോ​​​​​ടെ ആ​​​​​ഘോ​​​​​ഷി​​​​​ച്ചു. വി​​​​​ദ്യാ​​​​​ല​​​​​യ മു​​​​​റ്റ​​​​​ത്ത് ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ ഗ​​​​​വേ​​​​​ണി​​​​​ങ് ബോ​​​​​ർ​​​​​ഡ് ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ. ​​​​​കെ.​​​​​പി. ന​​​​​ജീ​​​​​ബ് ദേ​​​​​ശീ​​​​​യ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തി. ഗ​​​​​വേ​​​​​ണി​​​​​ങ് ബോ​​​​​ർ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഹ​​​​​സ്മ​​​​​ൽ ഇ​​​​​സ്മാ​​​​​യി​​​​​ൽ, എം.​​​​​എ. ന​​​​​ജീ​​​​​ബ്, ഷ​​​​​ഹീ​​​​​ദ് ആ​​​​​ലു​​​​​ങ്ങ​​​​​ത്ത്, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ, വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ, ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ൾ, സ്കൂ​​​​​ൾ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. 

Tags:    
News Summary - Various Organizations, Groups, and Schools Celebrate Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.