ദോഹ: ഖത്തറിലുൾപ്പെടെ ഇന്ത്യക്കു പുറത്തുള്ള മെഡിക്കൽ പ്രവേശന പരീക്ഷ കേന്ദ്രങ്ങൾ (നീറ്റ്) നിർത്തലാക്കിയ നടപടി പിൻവലിച്ച് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര വിദ്യാഭ്യസമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രവേശന പരീക്ഷനടത്തിപ്പ് ഏജൻസിയായ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ 2024 ലെ സെൻററുകളുടെ ലിസ്റ്റിൽനിന്ന് ഖത്തറിലെയുൾപ്പെടെയുള്ള പരീക്ഷകേന്ദ്രങ്ങളെ ഒരു വിശദീകരണവുമില്ലാതെ ഒഴിവാക്കിയത് പ്രവാസ സമൂഹത്തോടുള്ള കേന്ദ്ര സർക്കാറിെൻറ തുടർച്ചയായ അവഗണനെയെയാണ് സൂചിപ്പിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി വിലയിരുത്തി.
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് വളരെ പ്രയോജനപ്പെട്ടിരുന്ന പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ നിർത്തിയതുമൂലം വിദ്യാർഥികളും, കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പാർലമെൻറംഗങ്ങളുടെ സഹായത്തോടെ പരീക്ഷകേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ പ്രസിഡൻറ് സമീർ ഏറാമലയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതവും, ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.