ദോഹ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ മൂന്നാമത് ഗ്ലോബൽ വാർഷികാഘോഷം ഗൾഫ് രാജ്യങ്ങളിലുടനീളം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി
ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എനീ രാജ്യങ്ങളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
നവംബർ മാസവും നീണ്ടുനിൽക്കുന്ന മഹാ ആഘോഷ പരിപാടിയിൽ, ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ, അതുല്യമായ വിലക്കുറവുകൾ, മെഗാ പ്രമോഷനുകൾ, മനോഹരമായ ഇൻസ്റ്റോർ ഇവന്റുകൾ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിങ് അനുഭവം ഒരുക്കിയിട്ടുണ്ട്.
സ്ഥാപിതമായതുമുതൽ ഉപഭോക്തൃ സന്തോഷവും ഗുണമേന്മയുമാണ് മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോറിന്റെ മുഖമുദ്ര. ഉപഭോക്താക്കളുടെ നിസ്വാർഥമായ പിന്തുണക്കും വിശ്വാസത്തിനും നന്ദി അറിയിക്കുന്നതിനായാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അധികൃതർ അറിയിച്ചു. മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ എല്ലാ പ്രിയപ്പെട്ട ഉപഭോക്താക്കളെയും വാർഷികാഘോഷത്തിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നു. ഗാർമെന്റ്സ്, ഫൂട്ട് വെയർ, ഇലക്ട്രോണിക്സ്, ഗ്രോസറീസ് എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രത്യേക ഓഫറുകളും ആനന്ദനിമിഷങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. നവംബറിൽ മാർക്ക് ആൻഡ് സേവ് ഹൈപ്പർസ്റ്റോർ - ഗൾഫിലെ വിശ്വസ്തമായ ഷോപ്പിങ് ലക്ഷ്യസ്ഥാനമായി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.