ദോഹ: അഹ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജിലെ കാഡറ്റുകൾക്ക് പുറംരാജ്യങ്ങളിൽ നൽകുന്ന വിവിധ തരത്തിലുള്ള പരിശീലനം പുരോഗമി ക്കുന്നു. മംഗോളിയയിലെ സൈനിക പരിശീലന അഭ്യാസപ്രകടനം ക ഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മംഗോളിയന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലനം രണ്ടാഴ്ച നീണ്ടു.
കോളജിലെ 210 ഓഫിസര്‍ കാഡറ്റുമാരാണ് പങ്കെടുത്തത്. കാഡറ്റുകൾക്ക് മറ്റു നാടുകളിലെ വ്യത്യസ്ത കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ സ്വഭാവം എന്നിവ കണക്കിലെടുത്ത് വിവിധ പരിതസ്ഥിതികൾ പരിചയപ്പെടാനുള്ള അവസരമാണ് ഇത്തരത്തിൽ ലഭിക്കുന്നതെന്ന് പരിശീലന അഭ്യാസപ്രകടനത്തിെൻറ ചുമതലയുള്ള ഡയറക്ടര്‍ മേജര്‍ ഗാനിം യൂസുഫ് അല്‍കഅബി പറഞ്ഞു.
അഹമ്മദ് ബിന്‍ മുഹമ്മദ് സൈനിക കോളജ് വിദ്യാര്‍ഥികളുടെ പരിശീലനനിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ അനുഭവസമ്പന്നരാക്കുന്നതിനുമായി എപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മംഗോളിയ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ഇതിെൻറ ഭാഗമായാണ്. പരിശീലനം കാഡറ്റുകള്‍ക്ക് വലിയതോതില്‍ പ്രയോജനകരമായിട്ടുണ്ട്. പ്രതിരോധകാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം പരിശീലനങ്ങള്‍ സുപ്രധാനമാണ്. പരിശീലനം കൂടുതല്‍ കഠിനമാകുമ്പോള്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. പരിശീലന അഭ്യാസത്തിെൻറ സമാപനചടങ്ങില്‍ ഖത്തറിലെയും മംഗോളിയയിലെയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.